ചരിത്രം രചിക്കാന്‍ സെലിബ്രിറ്റി ഗോള്‍ഡന്‍ കപ്പ്
സൗദി അറബ്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് നാട്ടില്‍നിന്നും ഇത്രയധികം കളിക്കാര്‍ പങ്കെടുക്കുന്ന ഒരു ഫുട്‌ബോള്‍ മല്‍സരം നടക്കുന്നതെന്നും കഴിഞ്ഞ ലോകകപ്പ് മല്‍സരത്തിലൂടെ കമന്റേറ്ററായി അറിയപ്പെട്ട ഷൈജു ദാമോദര്‍ ഈ മല്‍സരത്തിന്റെ കമന്റേറ്ററാവുന്നു എന്നുള്ളതും ഏറെ ശ്രദ്ധേയമാണ്.

ദമ്മാം: ഇന്ത്യയിലെ പ്രശസ്ത ഫുട്‌ബോള്‍ താരങ്ങളായ മുന്‍ ക്യാപ്റ്റന്‍ ഐ എം വിജയന്‍, സഹല്‍ അബ്ദുല്‍ സമദ്, മുഹമ്മദ് റാഫി, അബ്ദുല്‍ ഹക്ക്, കെ പി രാഹുല്‍, ആസിഫ് സഹീര്‍, പ്രദീപ് പാപ്പച്ചന്‍ എന്നിവര്‍ പങ്കെടുക്കുന്ന സെലിബ്രിറ്റി ഗോള്‍ഡന്‍ കപ്പ് നാളെ വൈകീട്ട് 4 മണിക്ക് അല്‍ ഖോബാറിലെ റാഖ മെയിന്‍ സ്റ്റേഡിയത്തില്‍ (ജലവി സ്‌പോര്‍ട്‌സ് സിറ്റി) അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. മുതിര്‍ന്ന ആണ്‍കുട്ടികളും പുരുഷന്‍മാരും പങ്കെടുക്കുന്ന 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടമല്‍സരം, ഭിന്നശേഷിക്കാരായ കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ പങ്കെടുക്കുന്ന മാര്‍ച്ച് പാസ്റ്റ്, ഡിഫയുടെയും വിവിധ പ്രാദേശിക കൂട്ടായ്മകളുടെയും ബാന്‍ഡ് മേളം, പ്രവിശ്യയിലെ അറിയപ്പെടുന്ന ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള നൃത്തവിദ്യാലയങ്ങളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന പഞ്ചാബി, ഗുജറാത്തി, ഒടിയ തുടങ്ങി നൃത്തങ്ങളും കേരളത്തനിമ വിളിച്ചോതുന്ന കലാപരിപാടികളും ചെണ്ടമേളവും ഫുട്‌ബോളിനോടനുബന്ധിച്ച് നടക്കും. കൃത്യം ആറുമണിക്ക് സൂപ്പര്‍ താരങ്ങളും ഡിഫ കളിക്കാരും അണിനിരക്കുന്ന ഫുട്‌ബോള്‍ സെലിബ്രിറ്റി ഗോള്‍ഡന്‍ കപ്പ് അരങ്ങേറും.
ആന്‍ ഇവെന്റ്‌സ് അവതരിപ്പിക്കുന്ന നിഹാന്‍ നജീം മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടിയുള്ള ഈ മല്‍സരം കേരളത്തിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യമാണുള്ളത്. പരിപാടിയില്‍ മുഖ്യാതിഥിയായി പ്രഫസര്‍ ഗോപിനാഥ് മുതുകാട് സംബന്ധിക്കും. സൗദി അറബ്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് നാട്ടില്‍നിന്നും ഇത്രയധികം കളിക്കാര്‍ പങ്കെടുക്കുന്ന ഒരു ഫുട്‌ബോള്‍ മല്‍സരം നടക്കുന്നതെന്നും കഴിഞ്ഞ ലോകകപ്പ് മല്‍സരത്തിലൂടെ കമന്റേറ്ററായി അറിയപ്പെട്ട ഷൈജു ദാമോദര്‍ ഈ മല്‍സരത്തിന്റെ കമന്റേറ്ററാവുന്നു എന്നുള്ളതും ഏറെ ശ്രദ്ധേയമാണ്. നാട്ടില്‍നിന്നുള്ള താരങ്ങള്‍ക്കൊപ്പം ഡിഫയുടെ ക്ലബ്ബുകളില്‍നിന്നുള്ള കളിക്കാരെയും ഉള്‍കൊള്ളിച്ചിട്ടുണ്ട്. മല്‍സരം കുടുംബത്തോടൊപ്പം കാണാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പ്രവേശനം സൗജന്യമായിരിക്കുമെന്നും ഭാരവാഹികളായ അബ്ദുല്ല മഞ്ചേരി, അസ്‌ലം ഫറോക്, നജീം ബഷീര്‍ എന്നിവര്‍ അറിയിച്ചു.
RELATED STORIES
വയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMTപ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMTനായയെ കുളിപ്പിക്കുന്നതിനിടെ അപകടം; മലയാളി ഡോക്ടറും സഹോദരിയും...
29 May 2023 7:10 AM GMTപങ്കാളിയെ കൈമാറിയ കേസ്; യുവതിയെ കൊലപ്പെടുത്തിയ ഭര്‍ത്താവും മരിച്ചു
29 May 2023 6:56 AM GMTപുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTകൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു;...
27 May 2023 11:01 AM GMT