Gulf

സി കെ മുഹമ്മദ് നജീബിന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി

ശാന്തപുരം അല്‍ജാമിഅ ജിദ്ദ ഘടകം നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ സി കെ മുഹമ്മദ് നജീബിന്റെ ജീവിതവഴികള്‍ ഇബ്രാഹിം ശംനാട് അവതരിപ്പിച്ചു. കൊച്ചിയില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ശാന്തപുരം അല്‍ജാമിഅയിലായിരുന്നു ഉപരിപഠനം നടത്തിയിരുന്നത്.

സി കെ മുഹമ്മദ് നജീബിന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി
X

ജിദ്ദ: 25 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുന്ന ശാന്തപുരം അല്‍ജാമിഅ പൂര്‍വവിദ്യാര്‍ഥിയും പ്രമുഖ വാഗ്മിയും പണ്ഡിതനുമായ സി കെ മുഹമ്മദ് നജീബിന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി. ശാന്തപുരം അല്‍ജാമിഅ ജിദ്ദ ഘടകം നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ സി കെ മുഹമ്മദ് നജീബിന്റെ ജീവിതവഴികള്‍ ഇബ്രാഹിം ശംനാട് അവതരിപ്പിച്ചു. കൊച്ചിയില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ശാന്തപുരം അല്‍ജാമിഅയിലായിരുന്നു ഉപരിപഠനം നടത്തിയിരുന്നത്. പിന്നീട് ഒരു ദശകത്തോളം തിരുവനന്തപുരം മുരുക്കുംപുഴ, നീര്‍ക്കുന്നം, ആലുവ ചാലക്കല്‍, ഇടവിലങ്ങ്, തുടങ്ങിയ മഹല്ലുകളില്‍ ഖത്തീബായി സേവനമനുഷ്ടിക്കുകയും ഒരുവര്‍ഷം ഇസ്‌ലാമിക പ്രസ്ഥാനപ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും മുഴുകുകയും ചെയ്തു.

കഴിഞ്ഞ 25 വര്‍ഷമായി അതിയ്യ സ്റ്റീല്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായി ജോലിചെയ്തുവരികയാണ്. ഒമ്പതുവര്‍ഷം തനിമ ജിദ്ദ സൗത് സോണിന്റെ സാരഥിയായും എട്ടുവര്‍ഷം അഖില സൗദി അധ്യക്ഷനായും ഉപാധ്യക്ഷനാവുകയുമുണ്ടായി. ചടങ്ങില്‍ പ്രസിഡന്റ് ആബിദ് ഹുസൈന്‍ കരുവാരക്കുണ്ട് അധ്യക്ഷത വഹിച്ചു. പി കെ ഉമ്മര്‍കുട്ടി, പി എ മുഹമ്മദ്, കെ കെ നിസാര്‍, കെ എച്ച് റഹിം, കെ എം ഹനീഫ, ശിഹാബ് കരുവാരക്കുണ്ട്, അനീസ് ഇരുമ്പൂഴി, ടി എം അബ്ദുസ്സലാം, തമീം മമ്പാട് തുടങ്ങിയവര്‍ സംസാരിച്ചു. സക്കീര്‍ ഹുസൈന്‍ വലമ്പൂര്‍ ഖിറാഅത്ത് നിര്‍വഹിച്ചു. സി കെ മുഹമ്മദ് നജീബിനുള്ള മൊമന്റൊ ആബിദ് ഹുസൈന്‍ കരുവാരക്കുണ്ട് കൈമാറി.

Next Story

RELATED STORIES

Share it