Gulf

ബിആര്‍സി ക്രിക്കറ്റിന് ജിദ്ദയില്‍ ഉജ്ജ്വലതുടക്കം

ആവേശഭരിതമായ ഉദ്ഘാടന മല്‍സരത്തില്‍ ട്യൂലിപ്‌സ് ഡാഫൊഡില്‍സിനെ 7 റണ്‍സിനും വാശിയേറിയ രണ്ടാം മല്‍സരത്തില്‍ ഓര്‍ക്കിഡ്‌സ് ലാവെന്‍ഡേഴ്‌സിനെ 7 വിക്കറ്റിനും പരാജയപ്പെടുത്തി.

ബിആര്‍സി ക്രിക്കറ്റിന് ജിദ്ദയില്‍ ഉജ്ജ്വലതുടക്കം
X

ജിദ്ദ: ഈ വര്‍ഷത്തെ ബിആര്‍സി ക്രിക്കറ്റിന് ജിദ്ദയില്‍ ഉജ്ജ്വലതുടക്കം. ഖാലിദ് ബിന്‍ വലീദ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മല്‍സരങ്ങള്‍ കെ എം നസീര്‍ ഉദ്ഘാടനം ചെയ്തു. ആവേശഭരിതമായ ഉദ്ഘാടന മല്‍സരത്തില്‍ ട്യൂലിപ്‌സ് ഡാഫൊഡില്‍സിനെ 7 റണ്‍സിനും വാശിയേറിയ രണ്ടാം മല്‍സരത്തില്‍ ഓര്‍ക്കിഡ്‌സ് ലാവെന്‍ഡേഴ്‌സിനെ 7 വിക്കറ്റിനും പരാജയപ്പെടുത്തി. ഇരുടീമുകളും പൊരുതിക്കളിച്ച ആദ്യമല്‍സരത്തില്‍ ഒരുവേള ഡാഫോഡില്‍സ് ജയിക്കുമെന്ന് തോന്നിയെങ്കിലും ട്യൂലിപ്‌സ് കളിക്കാരുടെ കൃത്യതയാര്‍ന്ന ബൗളിങ്ങും ഫീല്‍ഡിങ്ങും അവരെ 99 റണ്‍സില്‍ പിടിച്ചുകെട്ടി. ട്യൂലിപ്‌സിന് വേണ്ടി ഷംനാര്‍- 53, സയ്യിദ് നാഫി- 22 റണ്‍സും, സലാഹും ഷംനാറും 2 വീതം വിക്കറ്റ് നേടിയപ്പോള്‍, ഡാഫോഡില്‍സിന് വേണ്ടി സെലിന്‍ 28, ഫുആദ് 17, ഇഹ്‌സാന്‍ 11 റണ്‍സും, സെലിന്‍ ഒരുവിക്കറ്റും നേടി.

രണ്ടാം മല്‍സരത്തില്‍ ആദ്യം ബാറ്റുചെയ്ത ലാവെന്‍ഡേര്‍സ് 4 വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓര്‍ക്കിഡ്‌സ് അനായാസം ഒരോവറും ഒരു പന്തും ബാക്കിയുള്ളപ്പോള്‍ ലക്ഷ്യം മറികടന്നു. ഓര്‍ക്കിഡ്‌സിന് വേണ്ടി മുഹാജിര്‍- 44, നിസ്‌വര്‍- 22, മിക്ദാദ്- 16 റണ്‍സും, മിക്ദാഡ് 2 വിക്കറ്റും നേടിയപ്പോള്‍ ലാവെന്‍ഡേഴ്‌സിന് വേണ്ടി സര്‍ഫ്രാസ്, ജരീര്‍ എന്നിവര്‍ 25 ഉം റിസ്‌വാന്‍- 22, നിഹാല്‍- 15 റണ്‍സും ഹാഫിസ് 2 ഉം റിസ്‌വാന്‍ 1 വിക്കറ്റും നേടി. ആദ്യമല്‍സരത്തില്‍ 53 റണ്‍സും 2 വിക്കറ്റും നേടിയ ഷംനാറും രണ്ടാം മല്‍സരത്തില്‍ 44 റണ്‍സെടുത്ത മുഹാജിറും മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു, മാന്‍ ഓഫ് ദി മാച്ചിനുള്ള ട്രോഫികള്‍ ഷംനാറിന് മുഖ്യാതിഥി കെ എം നസീറും മുഹാജിറിന് സി ബി വി സിനാനിയും വിതരണം ചെയ്തു.

Next Story

RELATED STORIES

Share it