Gulf

ബോസ്‌കോ ചാംപ്യന്‍സ് എഫ്‌സി ട്രോഫി: സില്‍വര്‍ സ്റ്റാര്‍ ജേതാക്കളായി

കടുത്ത തണുപ്പിനെ അവഗണിച്ചും നൂറുകണക്കിന് പ്രവാസി ഫുട്‌ബോള്‍ പ്രേമികള്‍ സന്നിഹിതരായിരുന്ന സ്‌റ്റേഡിയത്തില്‍ ഗ്രൂപ്പുതലത്തിലെ ഫോം തുടര്‍ന്ന സോക്കര്‍ കേരളയും സില്‍വര്‍ സ്റ്റാര്‍ എഫ്‌സിയും ഫൈനലിലേക്ക് മാര്‍ച്ച് പാസ്റ്റ് ചെയ്യുകയായിരുന്നു.

ബോസ്‌കോ ചാംപ്യന്‍സ് എഫ്‌സി ട്രോഫി: സില്‍വര്‍ സ്റ്റാര്‍ ജേതാക്കളായി
X

കുവൈത്ത്: ഒമാന്‍ എക്‌സ്‌ചേഞ്ച് ചാംപ്യന്‍സ് എഫ്‌സി കേഫാക്കുമായി സഹകരിച്ച് സംഘടിപ്പിച്ച ഏകദിന ബോസ്‌കോ ചാംപ്യന്‍സ് എഫ്‌സി ട്രോഫി ടൂര്‍ണമെന്റില്‍ സില്‍വര്‍ സ്റ്റാര്‍ ജേതാക്കളായി. കടുത്ത തണുപ്പിനെ അവഗണിച്ചും നൂറുകണക്കിന് പ്രവാസി ഫുട്‌ബോള്‍ പ്രേമികള്‍ സന്നിഹിതരായിരുന്ന സ്‌റ്റേഡിയത്തില്‍ ഗ്രൂപ്പുതലത്തിലെ ഫോം തുടര്‍ന്ന സോക്കര്‍ കേരളയും സില്‍വര്‍ സ്റ്റാര്‍ എഫ്‌സിയും ഫൈനലിലേക്ക് മാര്‍ച്ച് പാസ്റ്റ് ചെയ്യുകയായിരുന്നു.

പന്തുകളിയുടെ സുന്ദരമുഹൂര്‍ത്തങ്ങള്‍ കാണികള്‍ക്ക് സമ്മാനിച്ച ഫൈനല്‍ മല്‍സരത്തില്‍ സോക്കര്‍ കേരളയെ പരാജയപ്പെടുത്തി സില്‍വര്‍ സ്റ്റാര്‍ ടൂര്‍ണമെന്റ് വിജയികളായി. മുന്നാം സ്ഥാനം ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി കരസ്ഥമാക്കി. ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വലമായി പന്തുതട്ടിയ സിഎഫ്‌സി സാല്‍മിയ കാണികളുടെ ഇഷ്ടടീമായി തിരഞ്ഞടുക്കപ്പെട്ടു. ബാറിന് കീഴില്‍ അത്യുജ്വലപ്രകടനം കാഴ്ചവച്ച ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഗോള്‍ കീപ്പര്‍ സുജിത്തിന് ബെസ്റ്റ് ഗോള്‍ കീപ്പര്‍ പട്ടവും പ്രതിരോധത്തിന്റെ മതില്‍ തീര്‍ത്ത സില്‍വര്‍ സ്റ്റാറിന്റെ നാമിറിന് മികച്ച ഡിഫന്‍ഡര്‍ക്കുള്ള അവാര്‍ഡും ലഭിച്ചു.

മികച്ച രീതിയില്‍ പന്തുതട്ടിയ സില്‍വര്‍ സ്റ്റാറിന്റെ അനസാണ് ടൂര്‍ണമെന്റിലെ മികച്ച താരം. ഒമ്പത് മാസമായി തുടരുന്ന കേഫാക് ലീഗിലെ മികച്ച കാണികളുടെ താരമായി ചാംപ്യന്‍സ് എഫ്‌സിയുടെ ദിനിനെയും മാക് എഫ്‌സി യുടെ ഷഫീക്കിനേയും ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്തു. ജേതാക്കള്‍ക്കുള്ള ട്രോഫി ബോസ്‌കോ ഗ്രൂപ്പ് എംഡി വിനോദ് പെരേരയും, റണ്ണര്‍ അപ്പിനുള്ള ട്രോഫി അറബി എനെര്‍ട്ടികിനു വേണ്ടി സി എ തോമസും മുന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി ബ്ലൂലൈന്‍ എംഡി ജേക്കബ് വര്‍ഗീസും കളിക്കാര്‍ക്കുള്ള സമ്മാനങ്ങള്‍ ചാംപ്യന്‍സ് എഫ്‌സി, കേഫാക്ക് പ്രതിനിധികളും സമ്മാനിച്ചു.

Next Story

RELATED STORIES

Share it