- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏകപക്ഷീയ നിയമ നിര്‍മാണങ്ങള്‍ ആശങ്കയുയര്‍ത്തുന്നു: കെ പി എ മജീദ്

ജിദ്ദ: സംഘപരിവാര്‍ ശക്തികളുടെ അജണ്ടകള്‍ക്കനുസരിച്ചു പാര്‍ലിമെന്റില്‍ വിശദമായ പഠനങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ അവസരം നല്‍കാതെ നടക്കുന്ന നിയമ നിര്‍മാണങ്ങള്‍ രാജ്യത്തിന്റെ മതേതര ജനാതിപത്യ നീതിന്യായ വ്യവസ്ഥകളെ ചോദ്യം ചെയ്യപ്പെടുകയാണെന്നു മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ്. ജിദ്ദ കെ എംസിസി സെന്‍ട്രല്‍ കമ്മിറ്റിക്കു കീഴില്‍ നടക്കുന്ന പാഠശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസമിലെ പൗരത്വ പ്രശ്നങ്ങള്‍, മുത്ത്വലാഖ്, കശ്മീര്‍ വിഷയങ്ങളിലെല്ലാം കേന്ദ്ര സര്‍ക്കാര്‍ എടുത്ത ഏകപക്ഷീയ തീരുമാനങ്ങള്‍ രാജ്യത്തെ ന്യൂനപക്ഷ-ദലിത് വിഭാഗങ്ങളെ ആശങ്കയിലാക്കുന്നുതാണ്.
മഹാത്മാ ഗാന്ധി ഉള്‍പ്പെടെ മതേതര ജനാതിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രാഷ്ട്രത്തിനു വലിയ സംഭാവന നല്കിയ മുന്‍കാല നേതാക്കളെയും രാജ്യത്തിന്റെ ചരിത്രത്തെയും ബഹുസ്വരതെയും തള്ളിപ്പറഞ്ഞും ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്ന ബിജെപി സര്‍ക്കാരിനെതിരേ ജനാധിപത്യ പ്രസ്ഥാനങ്ങളോട് ഒരുമിച്ചുനിന്ന് രാഷ്ട്രീയ മുന്നേറ്റം നടത്താന്‍ ഇന്ത്യന്‍ യൂനിയന്‍ മുസ് ലിം ലീഗ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് ബില്ല് കൊണ്ട് സത്യത്തില്‍ മുസ് ലിം സ്ത്രീയുടെ ശാക്തീകരണമായിരുന്നില്ല ബിജെപിയുടെ ലക്ഷ്യമെന്നും മറിച്ച് ഏകസിവില്‍ ഡോഡിനുള്ള തയ്യാറെടുപ്പ് മാത്രമായിരുന്നുവെന്നും നമ്മുടെ കുടുംബിനികളെ രാഷ്ട്രീയമായി തന്നെ ബോധവല്‍ക്കരിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ എംഎസ്എഫ് ദേശീയ ഉപാധ്യക്ഷ അഡ്വ. ഫാത്തിമ തഹ്ലിയ പറഞ്ഞു.
പ്രസിഡന്റ് പാളയാട്ട് അഹമ്മദ് സാഹിബ് അധ്യക്ഷത വഹിച്ചു. മഹാരാഷ്ട്ര മുസ് ലിം ലീഗ് സെക്രട്ടറി സി എച്ച് അബ്ദുര്‍റഹ്മാന്‍, ദേശീയ പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി, സെക്രട്ടറി ഖാദര്‍ ചെങ്കള, ഡോ. ഇസ്മായില്‍ മരുതേരി, എസ് എല്‍ പി മുഹമ്മദ് കുഞ്ഞി, മുസ്തഫ വാക്കാലൂര്‍, സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, അസീസ് കോട്ടോപാടം സംസാരിച്ചു. നിസാം മമ്പാട്, വി പി മുസ്തഫ, റസാഖ് മാസ്റ്റര്‍, ലത്തീഫ് മുസ്ല്യാരങ്ങാടി, ഇസ്മായില്‍ മുണ്ടക്കുളം, ഇസ്ഹാഖ് പൂണ്ടോളി, നാസര്‍ മച്ചിങ്ങല്‍, ശിഹാബ് താമരക്കുളം, എ കെ ബാവ നേതൃത്വം നല്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















