Gulf

അറേബ്യന്‍ ഗള്‍ഫ് കപ്പിനു ഇന്ന് കിക്കോഫ്

നിലവിലെ ഗള്‍ഫ് പ്രതിസന്ധിയില്‍ ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റിന് രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്

അറേബ്യന്‍ ഗള്‍ഫ് കപ്പിനു ഇന്ന് കിക്കോഫ്
X

ദോഹ: 24ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പിനു ഇന്ന് തുടക്കംകുറിക്കും. ഖലീഫ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ . ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി രാത്രി 7.30ന് ഉദ്ഘാടനം ചെയ്യും. എട്ട് രാജ്യങ്ങളുടെ ടൂര്‍ണമെന്റിന്റെ ആദ്യ മല്‍സരത്തില്‍ ഏഷ്യന്‍ ചാംപ്യന്‍മാരായ ഖത്തര്‍ ഇറാഖിനെ നേരിടും. മൂന്നുതവണ ചാംപ്യന്മാരായ ഖത്തര്‍ മികച്ച ഫോമിലാണ്. നാലുപേരടങ്ങുന്ന ഗ്രൂപ്പിലെ ആദ്യ മല്‍സരം എല്ലായ്‌പ്പോഴും പ്രധാനമാണെന്നും ഞങ്ങള്‍ അതില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഖത്തര്‍ കോച്ച് ഫെലിക്‌സ് സാഞ്ചസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'ഇറാഖിന് ശക്തമായ ടീമുണ്ട്, അത് കടുത്ത മല്‍സരമായിരിക്കും,' സാഞ്ചസ് പറഞ്ഞു. ഇന്ന് രാത്രി ഖത്തര്‍ സമയം 9.30നു രണ്ടാം മല്‍സരത്തില്‍ യുഎഇ യെമനെ നേരിടും. ഗ്രൂപ്പ് ബിയില്‍ കുവൈത്ത് നിലവിലെ ജേതാക്കളായ ഒമാന്‍, സൗദി അറേബ്യ, ബഹ്‌റയ്ന്‍ എന്നിവരാണ് മറ്റു ടീമുകള്‍. അതേസമയം, ദോഹയിലെത്തിയ സൗദി അറേബ്യ, യുഎഇ ടീമുകള്‍ക്ക് ഇന്നലെ ഔദ്യോഗിക സ്വീകരണം നല്‍കി. നിലവിലെ ഗള്‍ഫ് പ്രതിസന്ധിയില്‍ ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റിന് രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്.




Next Story

RELATED STORIES

Share it