Gulf

അല്‍ മദീന ഡിസ്ട്രിബ്യൂഷന്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ടീകോം ഗ്രൂപ് ചീഫ് കൊഴേ്‌സ്യല്‍ ഓഫിസര്‍ അബ്ദുല്ല ബെല്‍ഹൂല്‍ ഉദ്ഘാടനം ചെയ്തു

അല്‍ മദീന ഡിസ്ട്രിബ്യൂഷന്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു
X

ദുബയ്: റീടെയില്‍ വിപണന രംഗത്തെ മുന്‍നിര ബ്രാന്‍ഡും മലയാളിയുടെ ഉടമസ്ഥതയിലുള്ള അല്‍മദീന ഗ്രൂപ്പിന്റെ ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ ദുബയ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. ടീകോം ഗ്രൂപ് ചീഫ് കൊഴേ്‌സ്യല്‍ ഓഫിസര്‍ അബ്ദുല്ല ബെല്‍ഹൂല്‍ ഉദ്ഘാടനം ചെയ്തു. ദുബയ് ഡവലപ്‌മെന്റ് അതോറിറ്റി ചീഫ് ഓപറേഷന്‍സ് ഓഫിസര്‍ ഗോപാലന്‍ നാഗ്‌സ്, ദുബയ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് മാനേജിങ് ഡയറക്ടര്‍ സഊദ് അബൂ അല്‍ഷവാറിബ്, അല്‍മദീന ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്ല പൊയില്‍ എന്നിവര്‍ സംബന്ധിച്ചു. ദുബയ് ഇന്റസ്ട്രിയല്‍ പാര്‍ക്കില്‍ 4 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് സംരംഭം ആരംഭിച്ചിരിക്കുന്നത്. അല്‍മദീന സൂപര്‍ മാര്‍ക്കറ്റ്, ഹൈപര്‍ മാര്‍ക്കറ്റ് ഡിവിഷന്റെ കോര്‍പറേറ്റ് ഓഫിസും ഇനി ഇവിടെയാണ് പ്രവര്‍ത്തിക്കുക. ദുബയ് ഇന്റസ്ട്രിയല്‍ പാര്‍ക്കിലെ അല്‍മദീന ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ അല്‍മദീനയുടെ മുന്നോട്ടുളള പ്രയാണത്തില്‍ വലിയ ആത്മവിശ്വാസവും ഊര്‍ജവും പ്രദാനം ചെയ്യുന്നതാണെന്ന് എംഡി അബ്ദുല്ല പൊയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സൗദി അറേബ്യയിലും ഗ്രൂപ്പിന് നിലവില്‍ ഔട്‌ലെറ്റുകള്‍ ഉണ്ട്. ഇന്ത്യയിലെ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ആദ്യ ഹൈപര്‍ മാര്‍ക്കറ്റ് രണ്ട് മാസത്തിനകം ബംഗളൂരുവിന്റെ ഹൃദയ ഭാഗത്ത് ആരംഭിക്കും. വലിയ വിപുലീകരണ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് അല്‍മദീന ഗ്രൂപ്. ഷാര്‍ജ മുവൈലയില്‍ ആരംഭിക്കാനിരിക്കുന്ന ഷോപ്പിങ് മാള്‍ ഉള്‍പ്പെടെ 3 ഷോപ്പിങ് മാളുകളുകളുടെയും 7 കമ്യൂണിറ്റി ഷോപ്പിംഗ് സെന്ററുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ പുതിയ സംരംഭങ്ങളും ആകര്‍ഷകമായ ഓഫറുകളുമായി എന്നും ഉപഭോക്താക്കള്‍ക്കായി സ്ഥാപനം നില കൊള്ളുമെന്നും അബ്ദുല്ല പൊയില്‍ വ്യക്തമാക്കി.




Next Story

RELATED STORIES

Share it