Gulf

വിദ്യാഭ്യാസത്തിനായി അബുദബിയുടെ രണ്ടര കോടി ദിര്‍ഹമിന്റെ സഹായം

14 രാജ്യങ്ങളിലായി 129 വിദ്യാഭ്യാസ പദ്ധതികള്‍ക്കാണ് അബുദബി ഫണ്ട് ഫൊര്‍ ഡവലപ്പ്‌മെന്റ് (എഡിഎഫ്ഡി) 2.5 കോടി ദിര്‍ഹം സഹായം നല്‍കുന്നത്.

വിദ്യാഭ്യാസത്തിനായി അബുദബിയുടെ രണ്ടര കോടി ദിര്‍ഹമിന്റെ സഹായം
X

അബുദബി: വിദ്യാഭ്യാസ വികസനത്തിനായി അബുദബിയുടെ വന്‍ സഹായം. 14 രാജ്യങ്ങളിലായി 129 വിദ്യാഭ്യാസ പദ്ധതികള്‍ക്കാണ് അബുദബി ഫണ്ട് ഫൊര്‍ ഡവലപ്പ്‌മെന്റ് (എഡിഎഫ്ഡി) 2.5 കോടി ദിര്‍ഹം സഹായം നല്‍കുന്നത്. 40 സ്‌ക്കൂളുകള്‍ക്കും 40 സര്‍വ്വകലാശാലകള്‍ക്കുമായിരിക്കും ഈ സഹായം ലഭിക്കുക. ഈ സഹായം ലഭിക്കുന്ന രാജ്യങ്ങളിലെ പൗരന്‍മാരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യം വെച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് എഡിഎഫ്ഡി ഡയറക്ടര്‍ മുഹമ്മദ് അല്‍ സുവൈദി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും സാങ്കേതിക പരിശീലനം നല്‍കാനുമായിരിക്കും ഈ തുക വിനിയോഗിക്കുക. ജോര്‍ദ്ദാനില്‍ മാത്രം സര്‍വ്വകലാശാല നിര്‍മ്മാണത്തിന് 466 ദശലക്ഷം ദിര്‍ഹം നല്‍കിയിട്ടുണ്ട്. മൊറോക്കയില്‍ മെഡിക്കല്‍ കോളജ് നിര്‍മ്മാണത്തിന് 239 ദശലക്ഷം ദിര്‍ഹം നല്‍കും.




Next Story

RELATED STORIES

Share it