Gulf

മാള സ്വദേശി ഒമാനില്‍ മരിച്ചു

അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു.

മാള സ്വദേശി ഒമാനില്‍ മരിച്ചു
X

മാള: മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന ഇടവകാംഗം പഴയാറ്റില്‍ ജോസ് (ജോസ് ടെക്റ്റയില്‍സ്) ന്റെ മകന്‍ ജോയല്‍ (42) ഒമാനില്‍ മരിച്ചു.

അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു. കേരളത്തിലായിരുന്നു ചികില്‍സ നടത്തിയിരുന്നത്.ലോക്ഡൗണിനെ തുടര്‍ന്ന് വിമാനയാത്ര റദ്ദാക്കിയതോടെ ചികിത്സ മുടങ്ങുകയും അസുഖം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുകയുമായിരുന്നു.

ഭാര്യയും മൂന്ന് കുട്ടികളും ഇദ്ദേഹത്തോടൊപ്പം ഗള്‍ഫില്‍ തന്നെയാണ്. നേരത്തേ മസ്‌കറ്റില്‍, ഏഷ്യന്‍ എക്‌സ്പ്രസ്സ് എക്‌സ്‌ചേഞ്ച് മാനേജര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട്. ഭാര്യ ഡയാന (കിഴക്കമ്പലം കവലാണിക്കല്‍ കെ പി പോളിന്റെ മകള്‍). മക്കള്‍: ജോഹന്‍, മിഷേല്‍, ജോസഫൈന്‍.

Next Story

RELATED STORIES

Share it