കോഴിക്കോട് സ്വദേശി സൗദിയിലെ റാബിഖില്‍ മരണപ്പെട്ടു
ഫറോക്ക് പുറ്റേക്കാട് സ്വദേശി മണ്ണാര്‍കാവില്‍ കടന്നേലില്‍ നജ്മുദ്ദീന്‍ (46) ആണ് മരിച്ചത്.

ജിദ്ദ: ശ്വാസതടസ്സത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ജിദ്ദയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ റാബിഖില്‍ മരണപ്പെട്ടു. ഫറോക്ക് പുറ്റേക്കാട് സ്വദേശി മണ്ണാര്‍കാവില്‍ കടന്നേലില്‍ നജ്മുദ്ദീന്‍ (46) ആണ് മരിച്ചത്. റാബിഖ് ജനറല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മരണം. മക്കയിലെ ജുമൂമില്‍ സ്വദേശിയുടെ വീട്ടില്‍ നാല് വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം അസുഖത്തെത്തുടര്‍ന്ന് റാബിഖിലുള്ള സഹോദരന്‍ അബ്ദുന്നാസറിന്റെ അടുത്തേക്ക് വന്നതായിരുന്നു. രോഗം മൂര്‍ച്ഛിച്ച് രണ്ടാഴ്ചയായി തീവ്രപരിചരണത്തിലിരിക്കെയാണ് അന്ത്യം.
പിതാവ് മണ്ണാര്‍കാവില്‍ കടന്നേലില്‍ മുഹമ്മദ് ഹാജി, മാതാവ് ആയിഷ ബീവി ഹജ്ജുമ്മ. ഭാര്യ റസീന ബീഗം, മകന്‍ ലുതുഫുല്‍ ഹഖ്, സഹോദരങ്ങള്‍ അഷ്‌റഫ് (ഷാര്‍ജ), അബ്ദുന്നാസര്‍ (റാബിഖ്), ഷാഹിറ ബാനു. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം റാബിഖില്‍ ഖബറടക്കും. നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹോദരന്‍ അബ്ദുന്നാസറും കെഎംസിസി റാബിഖ് സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തകരും രംഗത്തുണ്ട്.
RELATED STORIES
ഒഡീഷയില് തീവണ്ടികള് കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്സിമ റയല് മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്ത്തകള് നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്ജിത് സിക്ദര് തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT'ബ്രിജ്ഭൂഷനെ ജൂണ് 9നകം അറസ്റ്റ് ചെയ്യണം, ഇല്ലെങ്കില്...';...
2 Jun 2023 1:15 PM GMTഹജ്ജ് ക്യാംപ് സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂരില്; ആദ്യ വിമാനം ഞായറാഴ്ച ...
2 Jun 2023 12:55 PM GMTഷാരോണ് വധക്കേസില് ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി
2 Jun 2023 12:47 PM GMT