Gulf

6ാമത് കുവൈത്ത് ജിമ്മി ജോര്‍ജ്ജ് വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി

6ാമത് കുവൈത്ത് ജിമ്മി ജോര്‍ജ്ജ് വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി
X

കുവൈത്ത്: ആറാമത് ജിമ്മി ജോര്‍ജ്ജ് രാജ്യാന്തര വോളിബോള്‍ ടൂര്‍ണമെന്റിലെ എ ഡിവിഷന്‍ മല്‍സരങ്ങള്‍ക്ക് കുവൈത്തില്‍ തുടക്കമായി. യുനൈറ്റഡ് ലോജിസ്റ്റിക്കിനെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി കെഎസ്എസി ആദ്യവിജയം സ്വന്തമാക്കി. ഇന്ത്യന്‍ യൂത്ത് താരം ഷോണ്‍ ടി ജോണ്‍, ഐറിന്‍, സൂര്യപ്രകാശ്, മുബഷിര്‍ തുടങ്ങിയ യുവതാരനിരകളുമായി ഇറങ്ങിയ യുഎല്‍സിയ്ക്ക് ഇന്ത്യന്‍ താരം അമിത്, തമിഴ്‌നാട് താരം പ്രസന്ന രാജ തുടങ്ങിയ പരിചയസമ്പന്നര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മോഹന്‍ ഉഗ്രപാണ്ഡ്യന്റെ നേതൃത്വത്തിലിറങ്ങിയ ബൂബിയാന്‍ സ്‌െ്രെടക്കേഴ്‌സിനെ വിറപ്പിച്ചാണ് കെഎംസിസി കീഴടങ്ങിയത്. രണ്ടാംസെറ്റ് നേടി കെഎംസിസി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും അശ്വല്‍ റായ്, ആസിഫ് എന്നിവര്‍ മികച്ച ഫോമിലേക്കുയര്‍ന്നതോടെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ബൂബിയാന്‍ വിജയിച്ചു. ഇരുപത്തഞ്ചോളം രാജ്യാന്തര പ്രൊ വോളി ലീഗ് താരങ്ങളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ലീഗടിസ്ഥാനത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ അബ്ബാസിയ സെന്‍ട്രല്‍ സ്‌കൂളില്‍ വെള്ളിയാഴ്ച വൈകീട്ട് നടക്കും.




Next Story

RELATED STORIES

Share it