38ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്കു 30ന് തുടക്കം
കേരളത്തില്‍ നിന്ന് ഗായിക കെ എസ് ചിത്ര, ഗ്രാന്റ് മാസ്റ്റര്‍ ജി എസ് പ്രദീപ്, ചലച്ചിത്രതാരങ്ങളായ സിദ്ദീഖ്, ടൊവിനോ തോമസ്, ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ, കവയിത്രി അനിതാ തമ്പി, കവി വീരാന്‍കുട്ടി എന്നിവരെത്തും.
ഷാര്‍ജ: 38ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഒക്ടോബര്‍ 30ന് കൊടിയേറും. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നവംബര്‍ 9 വരെയാണ് പുസ്തകമേള. 81ഓളം രാജ്യങ്ങളില്‍ നിന്നുള്ള 2000ത്തിലേറെ പ്രസാധകരാണ് പങ്കെടുക്കുക. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായ ഷാര്‍ജ ബുക്ക് ഫെയറിനോടനുബന്ധിച്ച് വിവിധദിനങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ ഇന്ത്യയില്‍ നിന്ന് കലാ-സാഹിത്യ-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ക്കൊപ്പം പാചകം, സംഗീതം, ചലച്ചിത്രം, അച്ചടി-ദൃശ്യമാധ്യമം തുടങ്ങിയ രംഗങ്ങളിലെ പ്രശസ്തവ്യക്തികളും പങ്കെടുക്കും.
അമിതാഭ് ബച്ചന്‍, തുര്‍ക്കിയില്‍ നിന്നുള്ള നൊബേല്‍ സമ്മാനജേതാവ് ഓര്‍ഹാന്‍ പാമുക്, അമേരിക്കന്‍ സെല്‍ഫ്‌ഹെല്‍പ് എഴുത്തുകാരന്‍ മാര്‍ക് മാന്‍ഷന്‍, അമേരിക്കന്‍ ടിവി അവതാരകനും എഴുത്തുകാരനുമായ സ്റ്റീവ് ഹാര്‍വേ, ഇന്ത്യന്‍ വംശജയായ കനേഡിയന്‍ നടി ലിസാ റായ് പങ്കെടുക്കും. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പ്രതിനിധീകരിച്ച് ബോളിവുഡില്‍ നിന്ന് സംഗീതജ്ഞന്‍ ഗുല്‍സാര്‍, ചലച്ചിത്രതാരങ്ങളായ മനീഷ കൊയ്‌രാള, ഗുല്‍ഷന്‍ ഗോവെര്‍ എന്നിവരെത്തും. പാചകരംഗത്തുനിന്ന് ഫുഡ് ബ്ലോഗര്‍ ശിവേഷ് ഭാട്ടിയ, ഷെഫ് കീര്‍ത്തി ബൗടിക, ഷെഫ് പങ്കജ് ബദോരിയ എന്നിവരും പ്രമുഖ മോട്ടിവേഷന്‍ സ്പീക്കര്‍ രാജ് ഷമാനിയും പങ്കെടുക്കും.
സാഹിത്യരംഗത്ത് നിന്ന് ഇന്ത്യയില്‍ നിന്നുള്ള വിക്രം സേഥ്, ജനപ്രിയസാഹിത്യകാരന്‍ അശ്വിന്‍ സന്ഘി, യുഎഇയിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും എഴുത്തുകാരനുമായ നവദീപ് സിങ് സൂരി, എഴുത്തുകാരന്‍ ജീത് തയ്യില്‍, ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി അനിതാ നായര്‍, ഇന്ത്യന്‍ വംശജനായ കനേഡിയന്‍ എഴുത്തുകാരനും മോട്ടിവേഷന്‍ സ്പീക്കറുമായ റോബിന്‍ ശര്‍മ, ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍ എന്നിവരെത്തും. മാധ്യമരംഗത്ത് നിന്നുള്ള സാന്നിധ്യമായി വാര്‍ത്ത അവതാരകനും എന്‍ഡി ടിവി മാനേജിങ് എഡിറ്ററുമായ രവീഷ് കുമാര്‍, എന്‍ഡിടിവി എഡിറ്റോറിയല്‍ ഡയറക്ടര്‍ സോണിയ സിങ് പങ്കെടുക്കും.
കേരളത്തില്‍ നിന്ന് ഗായിക കെ എസ് ചിത്ര, ഗ്രാന്റ് മാസ്റ്റര്‍ ജി എസ് പ്രദീപ്, ചലച്ചിത്രതാരങ്ങളായ സിദ്ദീഖ്, ടൊവിനോ തോമസ്, ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ, കവയിത്രി അനിതാ തമ്പി, കവി വീരാന്‍കുട്ടി എന്നിവരെത്തും. തമിഴ് രാഷ്ട്രീയനേതാവും എഴുത്തുകാരനും പ്രഭാഷകനുമായ തമിഴച്ചി തങ്കപാണ്ഡ്യനും പുസ്തകമേളയ്‌ക്കെത്തും.
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTമോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില്‍ നിന്ന് എട്ട്...
27 May 2023 9:24 AM GMT