Gulf

പെണ്‍കുട്ടികള്‍ക്കായുള്ള 25 ലക്ഷത്തിന്റെ 'അല്‍മിറ' സ്‌കോളര്‍ഷിപ്പ് വനിതാദിനത്തില്‍ വിതരണം ചെയ്തു

ഇത്തവണ നാട്ടില്‍ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷ എഴുതുന്ന 25 പെണ്‍കുട്ടികള്‍ക്കാണ് ഒരു ലക്ഷം രൂപ വീതമുള്ള സ്‌കോളര്‍ഷിപ്പ് നല്‍കിയത്.

പെണ്‍കുട്ടികള്‍ക്കായുള്ള 25 ലക്ഷത്തിന്റെ അല്‍മിറ സ്‌കോളര്‍ഷിപ്പ് വനിതാദിനത്തില്‍ വിതരണം ചെയ്തു
X

ദുബയ്: പെണ്‍കുട്ടികള്‍ക്കായുള്ള 25 ലക്ഷത്തിന്റെ 'അല്‍മിറ' സ്‌കോളര്‍ഷിപ്പ് ലോക വനിതാദിനത്തില്‍ വിതരണം ചെയ്തു. ദുബയ് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തത്. യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഏറ്റവും അര്‍ഹരായ പ്രവാസികളുടെ, നാട്ടില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കിയത്. യു.എ.ഇയിലെ പ്രമുഖ വനിതാ സംരംഭക ഹസീനാ നിഷാദിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ജനുവരിയില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി 'അല്‍മിറ' സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചത്. ഇത്തവണ നാട്ടില്‍ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷ എഴുതുന്ന 25 പെണ്‍കുട്ടികള്‍ക്കാണ് ഒരു ലക്ഷം രൂപ വീതമുള്ള സ്‌കോളര്‍ഷിപ്പ് നല്‍കിയത്. ആയിരത്തോളം അപേക്ഷകരില്‍ നിന്ന് പെണ്‍കുട്ടികള്‍ക്ക് പ്ലസ് വണ്ണില്‍ ലഭിച്ച മാര്‍ക്കിന്റെയും യുഎയില്‍ ജോലി ചെയ്യുന്ന രക്ഷിതാവിന്റെ സാമ്പത്തിക സാഹചര്യവുവും പരിഗണിച്ചാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 'സ്‌കോളര്‍ഷിപ്പ് സ്വീകരിക്കാനെത്തിയ ഓരോ രക്ഷിതാവിനും മകളെ കുറിച്ച് സ്വപ്നങ്ങളുണ്ട്. അതുകൊണ്ടാണ് പെണ്‍കുട്ടികളുടെ പുരോഗമനം വിദ്യാഭ്യാസത്തിലൂടെ എന്ന ആശയം ഉള്‍ക്കൊണ്ട് ഞങ്ങളുടെ മകളുടെ പേരിലുള്ള 'അല്‍മിറ' സ്‌കോളര്‍ഷിപ്പ് വനിതാ ദിനത്തില്‍ വിതരണം ചെയ്തതെന്ന് വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിങ് എംഡി ഹസീനാ നിഷാദ് പറഞ്ഞു. പെണ്‍കുട്ടികളെ പെട്ടന്ന് കല്യാണം കഴിപ്പിച്ച് പറഞ്ഞയക്കുക എന്ന ചിന്തയില്‍നിന്നു ഭൂരിഭാഗം പ്രവാസികളും മാറി എന്നതിന്റെ ഏറ്റവും മികച്ച തെളിവാണ് സ്‌കോളര്‍ഷിപ്പിന് ലഭിച്ച പ്രതികരണമെന്ന് കമ്പനി ചെയര്‍മാന്‍ നിഷാദ് ഹുസയ്ന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it