Gulf

യുഎഇയില്‍ കൊവിഡ് നിയമ ലംഘിച്ചതിനുള്ള പിഴ പുനപരിശോധിക്കാന്‍ 12 സമിതികള്‍

യുഎഇയില്‍ കൊവിഡ് നിയമ ലംഘിച്ചതിനുള്ള പിഴ പുനപരിശോധിക്കാന്‍ 12 സമിതികള്‍
X
അബൂദബി: യുഎഇയില്‍ കൊവിഡ് നിയമങ്ങള്‍ ലംഘിച്ചതിനുള്ള പിഴ പുനപരിശോധിക്കാന്‍ 12 പരിഹാര സമിതികളുണ്ടെന്ന് അടിയന്തര ദുരന്ത നിവാരണ വകുപ്പ് പ്രോസിക്യൂഷന്‍ ആക്റ്റിങ് ഡയറക്ടര്‍ സാലിം അലി അസ്സആബി അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷനിലെ 60 അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമിതികളാണ് കൊവിഡ് നിയമലംഘനവുമായി ബന്ധപ്പെട്ട പരാതികളില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കുന്നത്.


യുഎഇ യിലെ എല്ലാ എമിറേറ്റുകളിലും പരാതി പരിഹരിക്കാനുള്ള സമിതികള്‍ നിലവിലുണ്ട്. അകാരണമായി ചുമത്തിയതാണ് പിഴയെന്ന് ബോധ്യപ്പെട്ടാല്‍ സമിതി പിഴ റദ്ദാക്കും. പിഴ സംഖ്യ കുറയ്‌ക്കേണ്ട കേസുകളാണെങ്കില്‍ ഇളവു നല്‍കുകയും ചെയ്യും. പരാതി നിരസിക്കേണ്ടതാണെങ്കില്‍ അതിനുള അധികാരവും നിയമവിദഗ്ധരടങ്ങിയ സമിതികള്‍ക്കുണ്ട്. പബ്ലിക് പ്രോസിക്യൂഷന്റെ ഒരു ഭാഗമായാണ് ഈ നിയമ സമിതികള്‍ നിലകൊള്ളുന്നതെന്നും അസ്സആബി വ്യക്തമാക്കി.

പിഴ ചുമത്താന്‍ സമിതികള്‍ക്ക് സാധിക്കില്ല. പകരം ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചുമത്തിയ പിഴ സംബന്ധിച്ച കേസുകളിലെ പരാതികള്‍ പരിഹരിക്കുകയാണ് ചെയ്യുന്നത്. പരാതിക്കാരുടെ പ്രശ്‌നങ്ങള്‍, പിഴ ചുമത്താന്‍ ഇടയാക്കിയ സാഹചര്യം എന്നിവ മനസ്സിലാക്കി പരിഹാരങ്ങള്‍ നിര്‍ദേശിക്കും. കോവിഡുമായിബന്ധപ്പെട്ട് യു എ ഇ മന്ത്രിസഭ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുക്രമമാണോ പിഴശിക്ഷയെന്ന കാര്യമാണ് സമിതികള്‍ പ്രധാനമായും പരിശോധിക്കുക. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതിനു പൊതു ജനങ്ങള്‍ക്ക് ലഭിച്ച പിഴശിക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ സ്മാര്‍ട് സംവിധാനമുണ്ട്. പബ്ലിക് പ്രോസിക്യൂഷന്റെ www.pp.gov.ae വെബ്‌സൈറ്റിലൂടെ പരാതികള്‍ സമര്‍പ്പിക്കാം.




Next Story

RELATED STORIES

Share it