യുഎഇയില്‍ വിഷവാതകം ശ്വസിച്ച് 10 വയസുകാരന്‍ മരിച്ചു
ഷാര്‍ജയിലെ അല്‍ നഹ്ദയിലാണ് സംഭവം. വിഷവാതകം ശ്വസിച്ച് അവശനിലയിലായ നാലംഗ പാകിസ്താനി കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
BY RSN27 May 2019 11:20 AM GMT
X
RSN27 May 2019 11:20 AM GMT
ദുബയ്: യുഎഇയില്‍ വിഷവാതകം ശ്വസിച്ച് 10 വയസുകാരന്‍ മരിച്ചു. കൂടെയുണ്ടായിരുന്ന കുട്ടിയുടെ മാതാപിതാക്കളെയും സഹോദരിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഷാര്‍ജയിലെ അല്‍ നഹ്ദയിലാണ് സംഭവം. വിഷവാതകം ശ്വസിച്ച് അവശനിലയിലായ നാലംഗ പാകിസ്താനി കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഷാഫി അല്ലാ ഖാന്‍ , ഭാര്യ ആരിഫ ഷാഫി എന്നിവരെയും രണ്ട് മക്കളെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയിലെത്തിച്ച ശേഷമാണ് മൂത്തമകന്‍ മരിച്ചത്. മകള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. മാതാപിതാക്കള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം വിട്ടയച്ചു. സംഭവത്തെ കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊട്ടടുത്ത ഫ്‌ലാറ്റില്‍ സ്‌പ്രേ ചെയ്ത അലൂമിനിയം ഫോസ്‌ഫൈഡ് ശ്വസിച്ചതാണ് അപകട കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്.
Next Story
RELATED STORIES
ആറ് ജില്ലകളില്‍ പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMT