Gulf

ആതുര സേവന രംഗത്ത് നൂതന സംവിധാനങ്ങളുമായി ഗള്‍ഫ് ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍

ആതുര സേവന രംഗത്ത് നൂതന സംവിധാനങ്ങളുമായി ജുബൈല്‍ ഗള്‍ഫ് ഏഷ്യന്‍ സെന്റര്‍ കൂടുതല്‍ പ്രവര്‍ത്തന സജ്ജമാകുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ജുബൈല്‍ വ്യവസായ നഗരത്തില്‍ ആരോഗ്യ മേഘലയില്‍ സജീവ സാന്നിധ്യമാണ് ക്ലിനിക്ക്.

ആതുര സേവന രംഗത്ത് നൂതന സംവിധാനങ്ങളുമായി ഗള്‍ഫ് ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍
X

ദമ്മാം: ആതുര സേവന രംഗത്ത് നൂതന സംവിധാനങ്ങളുമായി ജുബൈല്‍ ഗള്‍ഫ് ഏഷ്യന്‍ സെന്റര്‍ കൂടുതല്‍ പ്രവര്‍ത്തന സജ്ജമാകുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ജുബൈല്‍ വ്യവസായ നഗരത്തില്‍ ആരോഗ്യ മേഘലയില്‍ സജീവ സാന്നിധ്യമാണ് ക്ലിനിക്ക്. വിവിധ മേഘലകളില്‍ ആരംഭിക്കുന്ന പുതിയ പദ്ധതികള്‍ ഏപ്രില്‍ 27 നു ഉദ്ഘാടനം ചെയ്യപ്പെടും. വിസിറ്റ് വിസയില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് പൊതുവെ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ വേണ്ടത്ര ലഭിക്കാറില്ല. വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ചികില്‍സാനുകൂല്യങ്ങള്‍ ഉറപ്പ് വരുത്തുന്ന ഒരു വര്‍ഷം കാലാവധിയുള്ള ഗള്‍ഫ് ഏഷ്യന്‍ പ്രിവിലേജ് കാര്‍ഡ് പുതിയ പദ്ധതികളില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇതുപ്രകാരം മാസത്തില്‍ ഒരു തവണ ജനറല്‍ മെഡിസിന്‍, ഡെന്റല്‍ വിഭാഗങ്ങളില്‍ സൗജന്യ പരിശോധന ലഭിക്കും. ആവശ്യമായി വരുന്ന മേറ്റെല്ലാ സേവനങ്ങള്‍ക്കും 50% ഇളവും എല്ലാ മരുന്നുകള്‍ക്കും 10% കിഴിവും ലഭിക്കും.

ജുബെയിലില്‍ ആദ്യമായി സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിനു മാത്രമായി പ്രത്യേക നിരീക്ഷണ വാര്‍ഡ് പുതിയ പദ്ധതിയിലെ മറ്റൊരു പ്രത്യേകതയാണ്. പദ്ധതിയുടെ ഭാഗമായുള്ള മറ്റൊരു കാല്‍വയ്പാണ് സ്‌പെഷല്‍ കോര്‍പ്പറേറ്റ് ഇന്റസ്ട്രിയല്‍ ഫ്‌ലോര്‍ എന്നത്. പദ്ധതിയുടെ ഭാഗമായി എല്ലാ മെഡിക്കല്‍ പരിശോധനകളും ഒറ്റ ഫ്‌ലോറില്‍ സജ്ജീകരിക്കുന്നതോടെ വ്യാവസായിക മേഘലയില്‍ ജോലി ചെയ്യുന്നതിനാവശ്യമായ പ്രത്യേക ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകളും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്കളും വേഗത്തിലും ഗുണനിലവാരത്തിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാന്‍ കഴിയും.

വിവിധ ദേശക്കാരായ 25 ഡോക്ടര്‍മ്മാരുടെ സേവനം നല്‍കി വരുന്ന ക്ലിനിക്ക് ആശുപത്രിയായി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്ന് വരുന്നതായും ദമ്മാം കേന്ദ്രീകരിച്ച് മറ്റൊരു ബ്രാഞ്ച് തുറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും മാനേജ് മെന്റ് അറിയിച്ചു. പുതിയ പദ്ധതികളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഏപ്രില്‍ 26 നു വൈകിട്ട് 4.30 മുതല്‍ 3 മുതല്‍ 6 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കളറിംഗ് മല്‍സരവും 7 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ചിത്ര രചനാ മല്‍സരവും ക്ലിനിക്കില്‍ ഒരുക്കിയിട്ടുണ്ട്. വിജയികള്‍ക്ക് ക്യാഷ് പ്രൈസും മറ്റ് പ്രോല്‍സാഹന സമ്മാനവും നല്‍കും. ദമ്മാമില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ റെസിഡന്റ് ഡയറക്ടര്‍ മുഹമ്മദ് സെര്‍ഫാസ്, ഹോസ്പിറ്റല്‍ മാനേജര്‍ ടി എം കുര്യന്‍, റീജ്യണല്‍ ബിസിനസ് ഹെഡ് ആസിഫ്, മാര്‍ക്കറ്റിംഗ് മാനേജര്‍ നോബി മാത്യു പങ്കെടുത്തു.

Next Story

RELATED STORIES

Share it