Gulf

റിസാന്‍ ജ്വല്ലറിയുടെ കോര്‍പറേറ്റ് ഓഫീസ് എം എ യൂസഫലി ഉദ്ഘാടനം ചെയ്തു

ദുബയ്: ഗോള്‍ഡ് ബുള്ള്യന്‍, ഹോള്‍ സെയില്‍ ജ്വല്ലറി രംഗത്തെ ശ്രദ്ധേയ സ്ഥാപനമായ റിസാന്‍ ജ്വല്ലറിയുടെ കോര്‍പ്പറേറ്റ് ഓഫീസ് ലുലു ഗ്രൂപ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാനുമായ പത്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്തു. ഇതിനോട് അനുബന്ധിച്ച്

റിസാന്‍ സംരംഭമായ ഓറിസ് റിഫൈനറിയുടെ ഉല്‍പന്നങ്ങളായ കിലോ ബാറും തോലാ ബാറും അദ്ദേഹം ലോഞ്ച് ചെയ്തു.ദുബായ് ന്യൂ ഗോള്‍ഡ് സൂഖിലെ ഇത്‌റ ഹിന്ദ് പഌസ ബ്‌ളോക്ക്4ബിയില്‍ ഓഫീസ് നമ്പര്‍ 110, 111ലാണ് പുതിയ കോര്‍പറേറ്റ് ഓഫീസ്. ചടങ്ങില്‍ തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീന്‍, റീജന്‍സി ഗ്രൂപ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍,

റിസാന്‍ ഗ്രൂപ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷനൂബ് പി.പി, സീഷോര്‍ ഗ്രൂപ് സിഇഒ ഹാഷിഖ് പാണ്ടിക്കടവത്ത്, യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ, പി.പി ഗ്രൂപ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റും ഫിഫ്ത് സ്ട്രാറ്റജി സിഇഒയുമായ ഷഹീന്‍ അലി, കെയ്‌സാന്‍ ഗ്രൂപ് ഓപറേഷന്‍സ് ഡയറക്ടര്‍ ലത്തീഫ് ചോലപ്പിലാക്കല്‍, റിസാന്‍ ഗ്രൂപ് ഓപറേഷന്‍സ് ഡയറക്ടര്‍ ഖ്വാജാ മസ്ഹറുദ്ദീന്‍, ജനറല്‍ മാനേജര്‍ മുഹമ്മദ് ആഷിഖ്, കെയ്‌സാന്‍ ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സക്കീര്‍ ഹുസൈന്‍, കെയ്‌സാന്‍ ഗ്രൂപ് ഡയറക്ടര്‍ മുജീബ് റഹ്മാന്‍, റിസാന്‍ ഗ്രൂപ് ഡയറക്ടര്‍ സിദ്ദിഖ് കൊപ്പത്ത്, കിമിയ ഇന്റര്‍നാഷണല്‍ സോപ്പ് ഫാക്ടറി ഡയറക്ടര്‍ മുഹമ്മദ് ജിയാദ് തുടങ്ങിയവരും മറ്റു പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

തങ്ങളുടെ വിപുലമായ ഹോള്‍ സെയില്‍, റീടെയില്‍, കസ്റ്റമര്‍ ശൃംഖലയുടെ താല്‍പര്യാര്‍ത്ഥമാണ് ഏറെ സൗകര്യങ്ങളോടെ പുതിയ കോര്‍പറേറ്റ് ഓഫീസ് തുറന്നിരിക്കുന്നതെന്നും ഇതുവഴി സേവനങ്ങള്‍ കൂടുതല്‍ മികച്ച നിലയില്‍ നല്‍കാനാകുമെന്നും റിസാന്‍ ഗ്രൂപ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷനൂബ് പി.പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യാന്തര ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ കോര്‍പറേറ്റ് ഓഫീസ് പ്രയോജനപ്പെടുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

വ്യാവസായിക നിലയില്‍ വലിയ മുതല്‍ മുടക്കില്‍ ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള ആദ്യ ഗോള്‍ഡ് റിഫൈനറിയാണ് ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീസോണില്‍ സ്ഥാപിച്ചിരിക്കുന്നത്. 20 മില്യന്‍ ഡോളര്‍ നിക്ഷേപത്തിലുള്ള റിഫൈനറിയില്‍ നിന്നും പ്രതിമാസം 30 ടണ്‍ ഉല്‍പാദനമാണ് തുടക്കത്തില്‍ ലക്ഷ്യമിട്ടിരിക്കുന്നത്. സ്‌ക്രാപ് ഗോള്‍ഡ് (യൂസ്ഡ്), കിലോ ബാര്‍, ടിടി ബാര്‍, കോയിനുകള്‍, ആഭരണങ്ങള്‍ എന്നിവ റിസാന്‍ ഗ്രൂപ്പിന്റെ ബിസിനസ് മേഖലകളാണ്. ദുബായ് ഗോള്‍ഡ് സൂഖില്‍ മൂന്ന് ഔട്‌ലെറ്റുകളും ബര്‍ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ ഒന്ന് വീതവും ഒമാനില്‍ രണ്ടും ഒരു മാനുഫാക്ചറിംഗ് യൂണിറ്റുമടക്കം മൊത്തം 10 ബ്രാഞ്ചുകള്‍ റിസാന്‍ ഗ്രൂപ്പിന് കീഴിലുണ്ട്.

റിസാന്‍ ജ്വല്ലറി ആന്റ് പ്രഷ്യസ് മെറ്റല്‍സ്, കിമിയ ഇന്റര്‍നാഷനല്‍ സോപ്പ് ഫാക്ടറി, എ ക്യു ഡയമണ്ട്‌സ്, പീക് ട്രേഡിംഗ് കമ്പനി, ജേമോഫ് സാനിറ്റൈസര്‍, ഡിജിട്രിക്‌സ് (ഐ ടി കമ്പനി), റിസാന്‍ ട്രേഡിംഗ്, സെന്‍ട്രിസ് എന്നിവ കെയ്‌സാന്‍ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളാണ്.

ഷനൂബ് പി.പി, ഷഹീന്‍ അലി, ലത്തീഫ് ചോലപ്പിലാക്കല്‍, ഖ്വാജാ മസ്ഹറുദ്ദീന്‍, മുഹമ്മദ് ആഷിഖ്, സക്കീര്‍ ഹുസൈന്‍, മുജീബ് റഹ്മാന്‍, മുഹമ്മദ് ജിയാദ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it