ഹാദി എക്‌സ്‌ചേഞ്ച് വികസന പാതയില്‍
മുന്‍നിര ധനവിനിമയ സ്ഥാപനമായ ഹാദി എക്‌സ്‌ചേഞ്ച് വിപുലീകരണ പാതയില്‍. മാറിയ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് എറ്റവും മികച്ച സേവനം ലഭ്യമാക്കി മാര്‍ക്കറ്റില്‍ ശക്തമായ സാന്നിധ്യം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കൂടുതല്‍ പ്രദേശങ്ങളിലേക്ക് സേവനം വിപുലപ്പെടുത്തുകയാണ്.

ദുബയ്: മുന്‍നിര ധനവിനിമയ സ്ഥാപനമായ ഹാദി എക്‌സ്‌ചേഞ്ച് വിപുലീകരണ പാതയില്‍. മാറിയ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് എറ്റവും മികച്ച സേവനം ലഭ്യമാക്കി മാര്‍ക്കറ്റില്‍ ശക്തമായ സാന്നിധ്യം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കൂടുതല്‍ പ്രദേശങ്ങളിലേക്ക് സേവനം വിപുലപ്പെടുത്തുകയാണ്. ആദ്യപടി എന്നനിലയില്‍ രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായ മുഹൈസിനയില്‍ പുതിയൊരു ശാഖ പ്രവര്‍ത്തനമാരംഭിച്ചു. ചെയര്‍മാന്‍ ഫുആദ് മുഹമ്മദ് ഷരീഫ് അല്‍ ഹാദിയുടെയും ജനറല്‍ മാനേജര്‍ ആല്‍ബിന്‍ തോമസിന്റെയും സാന്നിധ്യത്തില്‍ ഹാദി ഗ്രൂപ്പ് മേധാവി മുഹമ്മദ് ഷരീഫ് അല്‍ ഹാദിയാണ് ഉത്ഘാടനം നിര്‍വഹിച്ചത്. സൌത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് റെപ്രസന്റേറ്റീവ് പ്രശാന്ത് ജോര്‍ജ് തരകന്‍, ഹാദി എക്‌സ്‌ചേഞ്ച് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സഞ്ജീവ് ശശിധരന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ഇന്ത്യയിലെ മുന്‍നിര ബാങ്ക് ആയ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഫീസര്‍മാര്‍ നേതൃത്വം നല്‍കുന്ന ഹാദി എക്‌സ്‌ചേഞ്ചിന് മുഹൈസിനയിലെ പുതിയ ശാഖ കൂടാതെ നിലവില്‍ ബര്‍ദുബായ്, ദേര, അല്‍ ഖൂസ് എന്നിവിടങ്ങളിലും , ഷാര്‍ജയില്‍ റോള, നാഷണല്‍ പെയിന്റ്‌സ് ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ, അജ്മാന്‍, ഫുജൈറ, റാസ് അല്‍ ഖൈമ എന്നിവിടങ്ങളിളെല്ലാം ബ്രാഞ്ചുകളുണ്ട്. മത്സരാധിഷ്ഠിത വിപണിയില്‍ മികച്ച എക്‌സ്‌ചേഞ്ച് റേറ്റും സര്‍വ്വീസും കൊണ്ട് ജനപ്രീതിയാര്‍ജിച്ച ഹാദി എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും അതുവഴി ട്രാന്‍സാക്ഷനില്‍ പ്രകടമായ മുന്നേറ്റവുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ജനറല്‍ മാനേജര്‍ ആല്‍ബിന്‍ തോമസ് പറഞ്ഞു. ഇതിനായി ഈ വര്‍ഷം തന്നെ ഏതാനും ബ്രാഞ്ചുകള്‍ ആരംഭിക്കാനും പുതിയ സര്‍വീസുകള്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്.
RELATED STORIES
ഇസ്രായേല്‍ വടക്കന്‍ ഗസയില്‍ ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMTഗസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ തുടരും; 10 ഇസ്രായേല്‍ പൗരന്മാരെയും...
30 Nov 2023 5:45 AM GMTഫലസ്തീന് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന്...
29 Nov 2023 12:26 PM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍, തിരിച്ചടിച്ച് അല്‍ഖസ്സാം; സിഐഎ,...
28 Nov 2023 3:42 PM GMTഹമാസിനെ പുകഴ്ത്തി ഇസ്രായേലി ബന്ദിയുടെ കത്ത്
28 Nov 2023 11:47 AM GMT