യുഎഇയിലെ കൊലപാതകം വിചാരണ ആദ്യമായി ഇന്ത്യയില്‍
യുഎഇയില്‍ നടന്ന കൊലപാതക കേസിന്റെ വിചാരണ ആദ്യമായി ഇന്ത്യയില്‍ നടക്കുന്നു. അബുദബിയില്‍ 300 ദിര്‍ഹമിന് വേണ്ടി സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇന്ദ്രജീത് സിംഗിനെയാണ് ഡല്‍ഹിയിലെ സിബിഐ കോടതി വിചാരണ നടത്തുന്നത്.

ന്യൂഡല്‍ഹി: യുഎഇയില്‍ നടന്ന കൊലപാതക കേസിന്റെ വിചാരണ ആദ്യമായി ഇന്ത്യയില്‍ നടക്കുന്നു. അബുദബിയില്‍ 300 ദിര്‍ഹമിന് വേണ്ടി സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇന്ദ്രജീത് സിംഗിനെയാണ് ഡല്‍ഹിയിലെ സിബിഐ കോടതി വിചാരണ നടത്തുന്നത്. രാമ ലിംഗ നടേശന്‍ എന്ന മറ്റൊരു ഇന്ത്യക്കാരനെ തന്നെയാണ് പ്രതി കൊലപ്പെടുത്തിയിരുന്നത്. കൊലപാതകം നടത്തിയതിന് ശേഷം ഇന്ത്യയിലേക്ക് കടന്ന പ്രതിയെ യുഎഇ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഒരു വര്‍ഷത്തിലധികം ശിക്ഷ കിട്ടാവുന്ന കേസിലെ പ്രതികളെ കൈമാറാന്‍ ഇരു രാജ്യങ്ങളും ഉണ്ടാക്കായി കരാര്‍ പ്രകാരം ഉണ്ടെങ്കിലും ഈ കേസില്‍ ഇന്ത്യയില്‍ തന്നെയാണ് വിചാരണ നടത്തുന്നത്. 2008 ആഗസ്തില്‍ നടന്ന കേസില്‍ പ്രതിയെ പിടികൂടുകയാണങ്കില്‍ വധശിക്ഷ തന്നെ നല്‍കണമെന്ന് 2009 ല്‍ അബുദബി ക്രിമിനല്‍ കോടതി വിധിച്ചിരുന്നു. ഒളിവിലായിരുന്ന പ്രതിയെ 2016 ലാണ് പിടികൂടിയതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം യുഎഇ അധികൃതരെ അറിയിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കാനായി കേസിലെ ഫോറന്‍സിക് തെളിവുകളും കണ്ടെടുത്ത തൊണ്ടി, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, ചിത്രങ്ങള്‍ തുടങ്ങിയ എല്ലാ തെളിവുകളും അബുദബി പോലീസ് ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. 2008 ആഗസ്ത് 28 വെളുപ്പിന് 6 മണിക്ക് അബുദബിയിലെ ഒരു തോട്ടം തൊഴിലാളി ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌പോണ്‍സറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് അന്യേഷണം ആരംഭിച്ചത്. തുടര്‍ന്ന് കൃഷിത്തോട്ടത്തിലെ തൊഴിലാളികളെ ചോദ്യം ചെയ്തപ്പോഴാണ് രാമ ലിംഗവും ഇന്ദ്രജീത് സിംഗും തമ്മിലുള്ള ബന്ധം മനസ്സിലാകുന്നത്. രാമലിംഗത്തിന്റെ ഫോണ്‍ ഉപയോഗിച്ച് ഇന്ദ്രജീത് സിംഗ് ബല്‍വീന്ദ്രര്‍ സിംഗ് എന്ന മറ്റൊരു വ്യക്തിയ വിളിച്ചതായി പോലീസ് കണ്ടെത്തി. ഇദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ പണത്തിന് വേണ്ടി കൊലപ്പെടുത്തിയതാണന്ന വിവരം അറിയുന്നത്. പ്രതി രാമ ലിംഗത്തെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ച് കൊണ്ട് പോയി കുഴിച്ചിടുകയായിരുന്നു.
RELATED STORIES
വന് ട്വിസ്റ്റ്: ഏകനാഥ് ഷിന്ഡേ മഹാരാഷ്ട്ര മുഖ്യമന്ത്രി; സത്യപ്രതിജ്ഞ...
30 Jun 2022 11:48 AM GMTകെഎസ്എസ്പിഎല് കടക്കെണിയില്: ദരിദ്രര്ക്ക് കൈത്താങ്ങായ സാമൂഹിക...
30 Jun 2022 6:15 AM GMTമഹാരാഷ്ട്ര: സര്‍ക്കാര്‍ രൂപീകരിക്കാന് ബിജെപി അവകാശവാദമുന്നയിക്കും
30 Jun 2022 4:56 AM GMT110 രാജ്യങ്ങളില് കൊവിഡ് കേസുകള് ഉയരുന്നു;ജാഗ്രതാ നിര്ദ്ദേശവുമായി...
30 Jun 2022 4:46 AM GMTഉദ്ധവ് താക്കറെ രാജിവച്ചു
29 Jun 2022 4:26 PM GMTമുഖ്യമന്ത്രിക്കെതിരെ വീണ്ടും സ്വപ്ന സുരേഷ്;മുഖ്യമന്ത്രി നിയമ സഭയില്...
29 Jun 2022 1:51 PM GMT