Gulf

യുഎഇയില്‍ ശക്തമായ മഴ വിമാന സര്‍വ്വീസും താളം തെറ്റി

ഇന്ന് വെളുപ്പിന് ആരംഭിച്ച മഴയെ തുടര്‍ന്ന ജനജീവിതം താളെ തെറ്റി. ദുബയ് വിമാനത്താവളത്തിലെ റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിമാനം സര്‍വ്വീസും താളം തെറ്റി. വെള്ളക്കെട്ടിനെ തുടര്‍ന്നുണ്ടായ ഗതാഗത കുരുക്കില്‍ വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയായിരുന്നു.

യുഎഇയില്‍ ശക്തമായ മഴ  വിമാന സര്‍വ്വീസും താളം തെറ്റി
X
ശക്തമായ മഴയെ തുടര്‍ന്ന് റാസല്‍ ഖൈമയിലെ ജബല്‍ ജെയ്‌സിലൂടെ കുത്തിയൊലിക്കുന്ന വെള്ളം

ദുബയ്: ഇന്ന് വെളുപ്പിന് ആരംഭിച്ച മഴയെ തുടര്‍ന്ന ജനജീവിതം താളെ തെറ്റി. ദുബയ് വിമാനത്താവളത്തിലെ റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിമാനം സര്‍വ്വീസും താളം തെറ്റി. വെള്ളക്കെട്ടിനെ തുടര്‍ന്നുണ്ടായ ഗതാഗത കുരുക്കില്‍ വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഷാര്‍ജ-ദുബയ് റോഡില്‍ വാഹനങ്ങള്‍ക്ക് ഒരു കിമി സഞ്ചരിക്കാന്‍ 4 മണിക്കൂര്‍ വരെ ചിലവഴിക്കേണ്ടി വന്നു. മഴയെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ നേരെത്തെ വിട്ടയക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് താപനിലയില്‍ കാര്യമായ കുറവ് അനുഭവപ്പെട്ടു. റാസല്‍ ഖൈമയിലെ ജബല്‍ ജെയ്‌സില്‍ 9.3 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. മഴയെ തുടര്‍ന്ന് ചെറുതും വലിയതുമായ നിരവധി അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാത്രി 12 മുതല്‍ രാവിലെ 10 വരെ ദുബയില്‍ മാത്രം 154 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സമയ ക്രമം തെറ്റിയ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചതായി വിമാനത്താവള വക്താവ് അറിയിച്ചു.

Next Story

RELATED STORIES

Share it