യുഎഇ ദേശീയ ദിനം കെഎംസിസി സ്വാഗത സംഘം രൂപീകരിച്ചു

ദുബയ്: നാടിനൊപ്പം നാലരപ്പതിറ്റാണ്ട് എന്ന പ്രമേയത്തില്‍ നടക്കുന്ന നാല്പത്തി അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്കൊപ്പം യു.എ.ഇ യുടെ 48 മത് ദേശീയ ദിനവും ഷെയ്ഖ് സായിദിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന ടോളറന്‍സ് വര്‍ഷാചരണവും അതിവിപുലമായ സംഘടിപ്പിക്കാന്‍ ദുബൈ കെ.എം.സി.സി 1001 അംഗ സ്വാഗത സംഘത്തിന് രൂപം നല്‍കി. നാടിനും പ്രവാസികള്‍ക്കും ഗുണകരവും യു.എ.ഇയോടുള്ള ഹൃദയ ബന്ധം ശക്തിപ്പെടുത്തുന്നതുമായ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കും.
അടുത്ത മാസം 7 മുതല്‍ ഡിസംബര്‍ ആറുവരെ 15 ഇന പരിപാടികള്‍ അരങ്ങേറും വ്യത്യസ്ത പരിപാടികളില്‍ ഗള്‍ഫിലും നാട്ടിലുമുള്ള പ്രഗത്ഭ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.തലമുറ സംഗമം, പണ്ഡിത സംഗമം, ദുബൈ പോലീസുമായി ചേര്‍ന്നുള്ള പരേഡ്, ക്ലീന്‍ അപ് വേള്‍ഡ് പങ്കാളിത്തം, രക്തസാക്ഷിത്വ ദിനാചരണരം, സംരംഭകത്വ സമ്മേളനം, നാട്ടില്‍ നിന്നും വരുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നയിക്കുന്ന മെഡിക്കല്‍ കേമ്പ്, ചിത്രചരിത്ര പ്രദര്‍ശനം, സര്‍ഗധാര കലോല്‍സവം, കായിക മേള, കാമ്പസ് കോണ്‍ഫറസ്, വനിതാ സമ്മേളനം, സമാപന പൊതുസമ്മേളനം, കലാനിശ എന്നിവ വിവിധ വേദികളിലായി നടക്കും. ദുബൈ കെ.എം.സി.സിയില്‍ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. ദുബയ് കെ.എം.സി.സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി മുസ്ഥഫ വേങ്ങര സ്വാഗതം പറഞ്ഞു. ഹംസ തൊട്ടി, ടി.പി മഹമൂദ് ഹാജി, ഒ.കെ ഇബ്രാഹിം, റഈസ് തലശേരി, ഒ.മൊയ്തു, എന്‍.കെ ഇബ്രാഹിം, അബൂബക്കര്‍ ഹാജി മലപ്പുറം, യൂസഫ് മാസ്‌റ്ര്‍ , അഷ്‌റഫ് കൊടുങ്ങല്ലൂര്‍,ഹനീഫ് ചെര്‍ക്കള, ഹസ്സന്‍ ചാലില്‍, മീജീദ് മടക്കി മല,നിസാമുദ്ദീന്‍ കൊല്ലം,അഡ്വ.ഖലീല്‍ ഇബ്രാഹിം വിവിധ ജില്ലാ പ്രതിനിധികള്‍ സംസാരിച്ചു.
RELATED STORIES
ജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച്...
21 Sep 2023 8:05 AM GMT