ഡോ. അബ്ദുല്‍ ഗഫൂര്‍ അജ്മാനില്‍ നിര്യാതനായി

ഡോ. അബ്ദുല്‍ ഗഫൂര്‍ അജ്മാനില്‍ നിര്യാതനായി

ദുബയ്: ദീര്‍ഘകാലം ഗവണ്‍മെന്റ് സര്‍വീസിലുണ്ടായിരുന്ന ഡോ. അബ്ദുല്‍ ഗഫൂര്‍ (71) അജ്മാനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ഗവണ്‍മെന്റ് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം അജ്മാന്‍ മെട്രോ മെഡിക്കല്‍ സെന്ററിലെ ജനറല്‍ വിഭാഗത്തില്‍ സേവനമനുഷ്ടിച്ചു വരികയായിരുന്നു. എറണാകുളം എടവനക്കാട് സ്വദേശിയാണ്.

ജോലി ചെയ്തു കൊണ്ടിരിക്കെ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പിതാവ്: പരേതനായ കൊല്ലിയില്‍ കുഞ്ഞുമുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: മുനീറ. മസ്‌കത്തിലുള്ള ഡോ. സമീര്‍, പരേതനായ ഡോ. സഫീര്‍, സഹീര്‍ മക്കളാണ്. മരുമക്കള്‍: നമിത, ഫാത്തിമ.

അജ്മാനില്‍ തന്നെ മയ്യിത്ത് ഖബറടക്കും. മയ്യിത്ത് നമസ്‌കാരം അജ്മാന്‍ ജര്‍ഫിലെ ചൈനാ മാളിനടുത്തുള്ള ഖബര്‍സ്താനില്‍ ഇന്ന് വൈകുന്നേരം 3.30ന് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

RELATED STORIES

Share it
Top