കെ എം ബഷീറിന്റെ വേർപാടിൽ ദമ്മാം മീഡിയ ഫോറം അനുശോചിച്ചു

കെ എം ബഷീറിന്റെ വേർപാടിൽ ദമ്മാം മീഡിയ ഫോറം അനുശോചിച്ചു
ദമ്മാം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്ന കെ എം ബഷീറിന്റെ നിര്യാണത്തിൽ ദമ്മാം മീഡിയ ഫോറം അനുശോചിച്ചു. ഊർജ്ജസ്വലനും യുവാവുമായിരുന്ന കെ എം ബഷീറിന്റെ വേർപാട് കുടുംബത്തിന് മാത്രമല്ല മാധ്യമലോകത്തിനും സമൂഹത്തിനും ഒരു നഷ്ടമാണ്.

കെ എം ബഷീറിന്റെ മരണം യാദൃച്ഛികം എന്നുപറഞ്ഞു ലഘൂകരിക്കാനാകില്ല. ധാർമ്മികതയും ഉത്തരവാദിത്വവും മാതൃക പ്രവർത്തനവും ആവശ്യമുള്ള ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നടപടിമൂലം സംഭവിച്ചതാണ്. ഒരു ഐഎഎസ് ഓഫീസറുടെ നീതികരിക്കാനാകാത്ത തെറ്റുമൂലം അനാഥമായതു രണ്ടു പിഞ്ചു കുട്ടികളും കുടുംബവുമാണ്. കുടുംബത്തെ സഹായിക്കണം. കൂടാതെ ബഷീറിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകണം. ഒപ്പം ബഷീറിന്റെ അകാല വേർപാടിന് കാരണക്കാരനായ ഉദ്യോഗസ്ഥനു പരമാവധി ശിക്ഷ ലഭ്യമാക്കണമെന്നും ദമ്മാം മീഡിയ ഫോറം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top