Gulf

കണ്ണൂരില്‍ നിന്നും ദുബയിലേക്കും കുവൈത്തിലേക്കും ഗോഎയര്‍

ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനികളിലൊന്നായ ഗോഎയര്‍ കണ്ണൂരില്‍ നിന്നും ദുബയിലേക്കും കുവൈത്തിലേക്കും സര്‍വ്വീസ് ആരംഭിക്കുന്നു.

കണ്ണൂരില്‍ നിന്നും ദുബയിലേക്കും കുവൈത്തിലേക്കും ഗോഎയര്‍
X

ദുബയ്: ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനികളിലൊന്നായ ഗോഎയര്‍ കണ്ണൂരില്‍ നിന്നും ദുബയിലേക്കും കുവൈത്തിലേക്കും സര്‍വ്വീസ് ആരംഭിക്കുന്നു. നിലവില്‍ ഗോഎയറിന് കണ്ണൂരില്‍ നിന്നും അബുദബിയിലേക്കും മസ്‌കത്തിലേക്കും മാത്രമാണ് രാജ്യന്തര സര്‍വ്വീസുള്ളത്. കുവൈത്തിലേക്ക് ഈ മാസം 19 നും ദുബയിലേക്ക് 25 നുമായിരിക്കും ആദ്യത്തെ വിമാനങ്ങള്‍ പറക്കുക. പശ്ചിമ മേഖലയിലേക്കുള്ള സര്‍വ്വീസ് കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നതെന്ന് ഗോഎയര്‍ എംഡി ജെയ് വാഡിയ പറഞ്ഞു.

Next Story

RELATED STORIES

Share it