Pravasi

സൗജന്യ ജീവിതശൈലി രോഗ നിര്‍ണയ ക്യാംപ് ജിദ്ദയില്‍

പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, ഇസിജി, ആല്‍ബുമിന്‍, രക്തഗ്രൂപ് നിര്‍ണയം തുടങ്ങിയ പരിശോധനകള്‍ സൗജന്യമായാണ് ക്യാംപില്‍ നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സൗജന്യ ജീവിതശൈലി രോഗ നിര്‍ണയ ക്യാംപ് ജിദ്ദയില്‍
X

ജിദ്ദ: പെരിന്തല്‍മണ്ണ എന്‍ആര്‍ഐ ഫോറം (പെന്റിഫ്) ജിദ്ദ ഹിബ ഏഷ്യ ഹെല്‍ത്ത് കെയര്‍ ഗ്രുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജീവിത ശൈലി രോഗ നിര്‍ണയ സൗജന്യ ക്യാംപ് ജനുവരി 31ന് ബാബ് മക്കയിലുള്ള ഹിബ ഏഷ്യ ജനറല്‍ പോളിക്ലിനിക്കില്‍ വെച്ച് നടക്കുമെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു.

ഹിബ ഏഷ്യ ക്ലിനിക്കുമായി സഹകരിച്ച് പെന്റിഫ് നടത്തുന്ന രണ്ടാമത് മെഡിക്കല്‍ ക്യാംപും പെന്റിഫ് സംഘടിപ്പിക്കുന്ന മൂന്നാമത് മെഡിക്കല്‍ ക്യാംപുമാണ് ഇത്. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ക്യാംപ് വൈകീട്ട് മൂന്ന് വരെ തുടരും. ജീവിത ശൈലി രോഗങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്ന ഇന്നത്തെ പ്രവാസി സാഹചര്യത്തില്‍ രോഗങ്ങള്‍ പ്രാരംഭ ദിശയില്‍ കണ്ടെത്തി വേണ്ട ചികിത്സയും ബോധവത്കരണവും നടത്തുക എന്ന പദ്ധതിയുടെ ഭാഗമായാണ് ക്യാംപ് നടത്തുന്നത്.

പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, ഇസിജി, ആല്‍ബുമിന്‍, രക്തഗ്രൂപ് നിര്‍ണയം തുടങ്ങിയ പരിശോധനകള്‍ തികച്ചും സൗജന്യമായാണ് ക്യാംപില്‍ നല്‍കപ്പെടുന്നത്. ക്യാംപില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 055 212 2879 , 050 939 2752 , 053 524 9251, 050 955 1239 എന്നീ നമ്പറുകളില്‍ ബന്ധപെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ പെന്റിഫ് ഭാരവഹികളായ ബിഷര്‍ പി കെ താഴേക്കോട്, നാസര്‍ ശാന്തപുരം, അബ്ദുല്‍ മജീദ് വി പി, മുസ്തഫ കോഴിശ്ശേരി, ഹിബ ഏഷ്യ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് പ്രതിനിധികളായ അയ്യൂബ് മുസ്ലിയാരകത്ത്, പ്രിന്‍സ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു .




Next Story

RELATED STORIES

Share it