Pravasi

ഫ്രറ്റേണിറ്റി ഫെസ്റ്റ്: കലാവിരുന്നും സാംസ്‌കാരിക സമ്മേളനവും ശ്രദ്ധേയമായി

ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ദമ്മാം മുന്‍ ഭരണ സമിതിയംഗം അബ്ദുര്‍റഷീദ് ഉമര്‍ ഉദ്ഘാടനം ചെയ്തു.

ഫ്രറ്റേണിറ്റി ഫെസ്റ്റ്: കലാവിരുന്നും സാംസ്‌കാരിക സമ്മേളനവും ശ്രദ്ധേയമായി
X

ദമ്മാം: സൗഹൃദം ആഘോഷിക്കൂ എന്ന പ്രമേയത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാമില്‍ സംഘടിപ്പിച്ച കലാവിരുന്നും സാംസ്‌കാരിക സമ്മേളനവും ശ്രദ്ധേയമായി. അല്‍ റയ്യാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഖിറാ അത്ത് മല്‍സരം, മാപ്പിളപ്പാട്ട്, ഒപ്പന, കോല്‍ക്കളി, പ്രബന്ധ രചന, കുട്ടികള്‍ക്ക് ചിത്ര രചന, സ്ത്രീകള്‍ക്ക് പായസ മത്സരം എന്നിവ നടത്തി. സബ്ജൂനിയര്‍ വിഭാഗം ഖിറാഅത്ത് മത്സരത്തില്‍ സംറ മുഹമ്മദ് ഖാന്‍ ഒന്നാം സ്ഥാനവും മുഹമ്മദ് വസീം, യാര മറിയം എന്നിവര്‍ രണ്ടും, തുലീന്‍ സാബിറ മൂന്നാം സ്ഥാനവും നേടി. ജുനിയര്‍ വിഭാഗത്തില്‍ നൂഹ, ഫാത്തിമ ബുര്‍ഹാന, ഫാത്തിമ ലിയ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കര്‍ഹരായി. മാപ്പിളപ്പാട്ട് മല്‍സരം സബ് ജൂനിയര്‍ വിഭാഗത്തില്‍ നൂഹ ഷബീര്‍, സംറ മുഹമ്മദ് ഖാന്‍, ആയിഷ നിദ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയപ്പോള്‍ ജുനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് റൈഹാന്‍, ഫാത്തിമ ലിയ, ലന നാസര്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. 'പ്രവാസത്തിന്റെ സൗഹൃദം ഇന്ത്യയുടെ കരുത്ത്' എന്ന വിഷയത്തില്‍ നടത്തിയ പ്രബന്ധ രചനാ മത്സരത്തില്‍ ശരീഫ് ഫഹദ് ഒന്നാം സ്ഥാനവും ഫൗസിയ അന്‍സാര്‍, ഷബ്‌ന ഹനീഫ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. വിവിധ മല്‍സരങ്ങളുടെ വിധികര്‍ത്താക്കളായി അബ്ദുല്ല അലി കുറ്റിയാടി, സഫീര്‍ അലി, വി മുഹമ്മദ് സംബന്ധിച്ചു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ദമ്മാമിലെ സാമൂഹിക-സാംസ്‌കാരിക-കലാ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. ഫ്രറ്റേണിറ്റി ഫോറം ദമ്മാം ഏരിയാ പ്രസിഡന്റ് സുല്‍ത്താന്‍ അന്‍വരി കൊല്ലം അധ്യക്ഷത വഹിച്ചു.

ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ദമ്മാം മുന്‍ ഭരണ സമിതിയംഗം അബ്ദുര്‍റഷീദ് ഉമര്‍ ഉദ്ഘാടനം ചെയ്തു. ഫോറം കിഴക്കന്‍ പ്രവിശ്യാ കേരള ഘടകം സെക്രട്ടറി സിറാജുദ്ദീന്‍ ശാന്തി നഗര്‍ സന്ദേശം നല്‍കി. റീജ്യനല്‍ സെക്രട്ടറി അബ്ദുസ്സലാം മാസ്റ്റര്‍, അസ്‌ലം ഫറോക്ക്(അറേബ്യന്‍ സോഷ്യല്‍ ഫോറം) അബ്ദുന്നാസിര്‍ ഒടുങ്ങാട്ട് (ഇന്ത്യന്‍ സോഷ്യല്‍ ഫോറം), ഫ്രറ്റേണിറ്റി ഫോറം റയ്യാന്‍ ഏരിയ പ്രസിഡന്റ് സുനീര്‍ ചെറുവാടി, മീഡിയ കോഓഡിനേറ്റര്‍ അഹ്മദ് യൂസുഫ് സംസാരിച്ചു. വിജയികള്‍ക്ക് പ്രോഗ്രാം കണ്‍വീനര്‍ സുബൈര്‍ നാറാത്ത്, സലീം മുഞ്ചക്കല്‍, ആത്തിഫ് കണ്ണൂര്‍, ഷംനാദ് കൊല്ലം സമ്മാനങ്ങള്‍ വിതരണം ചെയ്തു. അമീര്‍ അലി അവതാരകനായിരുന്നു. മന്‍സൂര്‍ ആലംകോട്, മന്‍സൂര്‍ എടക്കാട്, ഷംസുദ്ദീന്‍ ചാവക്കാട്, ഷറഫുദ്ദീന്‍ എടശ്ശേരി, ഫൈസല്‍ ഫറോഖ്, സജ്ജാദ് ആലംകോട്, മുനീര്‍ ഖാന്‍ കൊല്ലം, റഈസ് കടവില്‍,ബാബു ആലുവ, റെനീഷ് കണ്ണൂര്‍ നേതൃത്വം നല്‍കി.




Next Story

RELATED STORIES

Share it