- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങൾക്കായി പോരാടുക: ഹമീദ് വാണിയമ്പലം
ഏക ശിലാത്മക ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമായാണ് ബാബരി മസ്ജിദ് തകർത്തിടത്ത് രാമക്ഷേത്രത്തിനു പ്രധാനമന്ത്രി തന്നെ തറക്കല്ലിട്ടത്.

ജിദ്ദ: രാജ്യത്തെ മുഴുവൻ സാമൂഹ്യ വിഭാഗങ്ങളും ബ്രിട്ടീഷ് അധിനിവേശത്തിനെതിരേ ഒറ്റക്കെട്ടായി പൊരുതി നേടിയ സ്വാതന്ത്ര്യത്തിൻ്റെ മഹിത ലക്ഷ്യങ്ങളെ ഇന്നത്തെ ഫാഷിസ്റ്റ് ഭരണകൂടം അട്ടിമറിച്ചെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. നമ്മുടെ പൂർവികരായ ധീര ദേശാഭിമാനികൾ നടത്തിയ പോരാട്ടങ്ങളിൽ യാതൊരു പങ്കും വഹിക്കാതെ ഒറ്റുകാരൻ്റെ പക്ഷത്ത് നിന്നവർ ഇന്ന് തീവ്ര ഹൈന്ദവ ദേശീയതയും വർഗീയതയും ആയുധമാക്കി രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ്. ഇന്ത്യ എന്ന മഹത്തായ ആശയം നില നിൽക്കുന്നത് വൈവിധ്യങ്ങളിലാണ്.
മതേതരത്വം, ജനാധിപത്യം, സമത്വം, സ്വാതന്ത്ര്യം എന്നിവ തകർത്ത് ഏക ശിലാത്മക ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമായാണ് ബാബരി മസ്ജിദ് തകർത്തിടത്ത് രാമക്ഷേത്രത്തിനു പ്രധാനമന്ത്രി തന്നെ തറക്കല്ലിട്ടത്. ഭരണഘടനയെ തന്നെ മാറ്റി എഴുതി പൗരത്വത്തിന് മുസ്ലിംകൾ, അല്ലാത്തവർ എന്ന വിവേചന നിയമങ്ങൾ കെട്ടിച്ചമച്ചു രാജ്യത്തിൻറെ അസ്തിത്വത്തെ തന്നെ ഇല്ലായ്മ ചെയ്തു ബ്രാഹ്മണിക്കൽ സമഗ്രാധിപത്യം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞു പ്രതിരോധിച്ചുകൊണ്ട് സാമൂഹ്യ നീതിയിലും സഹോദര്യത്തിലുമധിഷ്ഠിതമായ സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ മൂല്യങ്ങൾ തിരിച്ചുപിടിക്കാൻ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രവാസി സംസ്‌കാരിക വേദി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍ അധ്യക്ഷത വഹിച്ചു. സഹീർ പി കെ ഗാനമാലപിച്ചു. നിസാർ ഇരിട്ടി, ത്വാഹാ കുറ്റൂർ എന്നിവർ പരിപാടി നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി അശ്‌റഫ് പാപ്പിനിശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ് ഇസ്മായിൽ കല്ലായി നന്ദിയും പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















