ദമ്മാം മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികള്‍

ദമ്മാം: ദമ്മാമിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡിയ ഫോറത്തിന്റെ 2020-2021 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദമ്മാം റോയല്‍ മലബാര്‍ റെസ്റ്റാറന്റില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പ്രസിഡന്റായി സാജിദ് ആറാട്ടുപുഴ (ഗള്‍ഫ് മാധ്യമം), ജനറല്‍ സെക്രട്ടറി സിറാജുദീന്‍ വെഞ്ഞാറമൂട് (തേജസ് ന്യൂസ്), ട്രഷറര്‍ മുജീബ് കളത്തില്‍ (ജയ്ഹിന്ദ്), വൈസ് പ്രസിഡന്റ് ലുഖ്മാന്‍ വിളത്തൂര്‍(മനോരമ), ജോയിന്റ് സെക്രട്ടറി വിഷ്ണുദത്ത് എളമ്പുലാശ്ശേരി(കൈരളി).
മുന്‍ പ്രസിഡന്റ് ചെറിയാന്‍ കിടങ്ങന്നൂര്‍ (മംഗളം) അധ്യക്ഷത വഹിച്ച വാര്‍ഷിക ജനറല്‍ ബോഡി യോഗം മുതിര്‍ന്ന അംഗം പി ടി അലവി (ജീവന്‍ ടിവി) ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി അഷ്‌റഫ് ആളത്ത് (ചന്ദ്രിക) വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കഴിഞ്ഞ കാലങ്ങളില്‍ പ്രശംസനീയമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, കൊവിഡ് കാലത്ത് നിര്‍ധനനായ പ്രവാസിക്ക് നാടണയാന്‍ വിമാന ടിക്കറ്റ് നല്‍കാന്‍ സാധിച്ചതായും വാര്‍ഷിക റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു.
ഹബീബ് ഏലംകുളം (മലയാളം ന്യൂസ്), നൗഷാദ് ഇരിക്കൂര്‍ (മീഡിയവണ്‍), സുബൈര്‍ ഉദിനൂര്‍ (24 ന്യൂസ്) ചര്‍ച്ചയില്‍ പങ്കെടുത്തു. ഓഡിറ്ററായി മുഹമ്മദ് റഫീഖ് ചെമ്പോത്തറ (സിറാജ്)യെ ചുമതലപ്പെടുത്തി. പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ നയപ്രഖ്യാപനം നടത്തി. അഷ്‌റഫ് ആളത്ത്, സിറാജുദീന്‍ വെഞ്ഞാറമൂട് സംസാരിച്ചു.
കൊവിഡ് നിയമാവലികള്‍ പൂര്‍ണ്ണമായും പാലിച്ച് കൊണ്ട് ഒക്ടോബര്‍ 24 മുതല്‍ വാര്‍ത്താ സമ്മേളനങ്ങള്‍ പുനരാരംഭിക്കുമെന്നും, വാര്‍ത്താ സമ്മേളനങ്ങള്‍ക്കായി ജനറല്‍ സെക്രട്ടറി സിറാജുദീന്‍ വെഞ്ഞാറമൂട് (0509421019), ട്രഷറര്‍ മുജീബ് കളത്തില്‍ (0502951575) എന്നിവരെ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
RELATED STORIES
ചെള്ള് പനി;ഈ ലക്ഷണങ്ങളെ അവഗണിക്കല്ലേ
13 Jun 2022 5:51 AM GMTസ്ലീപ് കോണ് 2022 സംഘടിപ്പിച്ചു
12 Jun 2022 6:24 AM GMTമുടിയിലെ കറുപ്പ് സംരക്ഷിക്കും ഒറ്റമൂലി ഇതാ
11 Jun 2022 5:12 PM GMTകാന്സറിനെ ഇനി ഭയപ്പെടേണ്ട;മരുന്ന് പരീക്ഷണം വിജയകരം
8 Jun 2022 5:17 AM GMTസുലേഖ യെനെപോയ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജിയുടെ കാന്സര്...
6 Jun 2022 1:07 PM GMTനോറോ വൈറസ്;കുട്ടികളില് വില്ലനായേക്കാം
6 Jun 2022 8:15 AM GMT