കൊവിഡ്; കുവൈത്തിൽ മാസങ്ങൾക്ക് ശേഷം മരണം റിപോർട്ട് ചെയ്യാത്ത ആദ്യദിനം
ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം നാലായിരത്തിൽ നിന്ന് താഴ്ന്ന് 3310ൽ എത്തി

X
ABH11 Dec 2020 7:25 PM GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ മാസങ്ങളുടെ ഇടവേളക്ക് ശേഷം കൊറോണ വൈറസ് ബാധയെ തുടർന്നുള്ള ഒരു മരണവും റിപോർട്ട് ചെയ്യപ്പെടാത്ത ദിവസം ആയിരുന്നു ഇന്ന്. രോഗ ബാധയേറ്റ് ഇന്നലെവരെ ആകെ മരണപ്പെട്ടവരുടെ എണ്ണം 910 ആണ്. 294 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം145789 ആയി.
310 പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 141569 ആയി. മാസങ്ങൾക്ക് ശേഷം ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം നാലായിരത്തിൽ നിന്ന് താഴ്ന്ന് 3310ൽ എത്തി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യ മായി കുറഞ്ഞു 66 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 6725 പേരിലാണ് സ്രവ പരിശോധന നടത്തിയത്. ഇതുവരെ ആകെ സ്രവ പരിശോധന നടത്തപ്പെട്ടവരുടെ എണ്ണം 117 2159 ആണ്.
Next Story