കര്‍ഫ്യൂ ഘട്ടത്തില്‍ യാത്ര ചെയ്യുന്നതിന് വ്യാജ അനുമതിപത്രം വില്‍പന നടത്തിയ നാലംഗ സംഘം പിടിയില്‍
മുവായിരം റിയാലിനാണ് വില്‍പന നടത്തിയത്.

X
ABH16 April 2020 4:59 PM GMT
ദമ്മാം: കര്‍ഫ്യൂ ഘട്ടത്തില്‍ യാത്ര ചെയ്യുന്നതിന് വ്യാജ അനുമതിപത്രം വില്‍പന നടത്തിയ നാലംഗ സംഘം പിടിയില്‍. റിയാദിലാണ് രണ്ട് സ്വദേശികളും രണ്ട് ഈജിപ്തുകാരും പിടിയിലായത്. സംഘത്തില്‍ നിന്ന് 31 വ്യാജ അനുമതി പത്രം കണ്ടെടുത്തു.
മുവായിരം റിയാലിനാണ് വില്‍പന നടത്തിയത്. തൊണ്ണൂറ്റിമൂവായിരം റിയാലിന് വില്‍പന നടത്തുന്നതിന് സംഘം ചിലരുമായി ധാരണയിലെത്തിയിരുന്നതായും പോലിസ് കണ്ടെത്തി. കർഫ്യൂ നിയമത്തില്‍ ഇളവുള്ള വിഭാഗങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും വസ്തുക്കള്‍ കൊണ്ടു പോവുന്നതിനും ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി പത്രം വേണമെന്ന് നിര്‍ദേശിച്ചിരുന്നു.
Next Story