Pravasi

സൗദിയില്‍ 3372 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

സൗദിയില്‍ എല്ലായിടങ്ങളും താത്കാലിക ആശുപത്രി സജീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആലി പറഞ്ഞു

സൗദിയില്‍ 3372 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു
X

ദമ്മാം: സൗദിയില്‍ 24 മണിക്കൂറിനിടെ 3372 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 170639 ആയി. 5085 പേരാണ് 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. ഇതാദ്യമായാണ് ഇത്രയും പേര്‍ സുഖം പ്രാപിക്കുന്നത്. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 117882 ആയി.

ഇന്ന് 41 പേര്‍ മരണപ്പെട്ടു. ഇതോടെ മരണം സംഭവിച്ചവരുടെ എണ്ണം 1428 ആയി. 51325 പേരാണ് ചികിൽസയിലുള്ളത്, ഇവരില്‍ 2206 പേരുടെ നില ഗരുതരമാണ്. അതേസമയം കൊവിഡ് 19 രോഗികളെ ചികിൽസിക്കുന്നതിന്നായി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ജിദ്ദയില്‍ 500 കിടക്കകളുള്ള താത്കാലിക ആശുപത്രി ഒരുക്കിയത് ഒരാഴ്ച കൊണ്ടാണ്. ഇത്തരത്തില്‍ സൗദിയില്‍ എല്ലായിടങ്ങളും താത്കാലിക ആശുപത്രി സജീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആലി പറഞ്ഞു.

പ്രവിശ്യ തിരിച്ചുള്ള കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക്

ദമ്മാം 333, മക്ക 331, ഹുഫൂഫ് 304, ഖതീഫ് 304, റിയാദ് 241, ജിദ്ദ 218, ഖമീസ് മുശൈത് 143, കോബാര്‍ 139, മുബാറസ് 130, തായിഫ് 119, ദഹ്‌റാന്‍ 100, മദീന 97, സ്വഫ് വാ 81, ഹഫര്‍ ബാതിന്‍ 59, ഹായില്‍ 59, ജുബൈല്‍ 58, തബുക് 47, അബ്ഹാ 45, റഅ്‌സത്തന്നൂറ 45, ബുറൈദ 40, വാദി ദവാസിര്‍ 33, സകാക 28, ഉനൈസ 23, അഹറഫീദ 23, ബീഷ 22, ബീഷ് 19, അല്‍മിദ് നബ് 18, ബഖീഖ് 18, നജറാന്‍ 16, അല്‍ബകരിയ്യ 13, യാമ്പു 10

Next Story

RELATED STORIES

Share it