Pravasi

സൗദിയില്‍ രോഗ ബാധിതരില്‍ 79 ശതമാനം പേരും വിദേശികള്‍

ഇന്ന് പുതുതായി രോ​ഗം സ്ഥിരീകരിച്ചവരിൽ 191 പേര്‍ നിരീക്ഷണത്തിൽ കഴിയുന്നവരായിരുന്നു

സൗദിയില്‍ രോഗ ബാധിതരില്‍ 79 ശതമാനം പേരും വിദേശികള്‍
X

ദമ്മാം: സൗദിയില്‍ കൊവിഡ് 19 ബാധിതരില്‍ 79 ശതമാനവും വിദേശികളാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അബ്ദുല്‍ ആലി വ്യക്തമാക്കി. രോ​ഗവ്യാപനം കണക്കിലെടുത്ത് വ്യാപകമായി നടത്തിയ കൊവിഡ് പരിശോധനയിൽ ഇന്ന് 740 പുതിയ രോ​ഗബാധിതരെ കണ്ടെത്തി.

ഇന്ന് പുതുതായി രോ​ഗം സ്ഥിരീകരിച്ചവരിൽ 191 പേര്‍ നിരീക്ഷണത്തിൽ കഴിയുന്നവരായിരുന്നു. 201 പേര്‍ക്ക് രോഗം ബാധിച്ചത് മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിലൂടെയാണ് സ്ഥിരീകരിച്ചത്. വിദേശികള്‍ ലേബര്‍ ക്യാംപുകളും മറ്റു താമസ കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് നടത്തിയ വ്യാപക പരിശോധനയിലാണ് പുതുതായി രോഗം കണ്ടെത്തിയത്.

വിദേശികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നതിനു പ്രതേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഇവരോടപ്പം പരിഭാഷകരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

Next Story

RELATED STORIES

Share it