കുവൈത്തിൽ കൊവിഡ് ബാധിച്ച് ഇന്ന് 6 പേർ കൂടി മരണമടഞ്ഞു
649 പേരാണു ഇന്ന് രോഗ മുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം ഒരു ലക്ഷം കടന്നു 106495 ആയി.

X
ABH16 Oct 2020 5:12 PM GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് ബാധിച്ച് ഇന്ന് 6 പേർ കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 690 ആയി. 729 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു 114744 ആയി.
649 പേരാണു ഇന്ന് രോഗ മുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം ഒരു ലക്ഷം കടന്നു 106495 ആയി. ആകെ 7559 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. തീവ്രപരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം 136 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 8014 പേരിൽ കൊറോണ വൈറസ് പരിശോധന നടത്തി. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 817505 ആയി.
Next Story