Pravasi

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മാ, രക്തദാന കാംപ് സംഘടിപ്പിച്ചു.

അൽ ജൗഫിലെ പ്രിൻസ് മിത്ഹബ് ബിൻ അബ്ദുൽ അസീസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് കാംപയിൻ നടത്തിയത്.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മാ, രക്തദാന കാംപ് സംഘടിപ്പിച്ചു.
X

അൽ ജൗഫ് : സൗദിയിലെ കൊവിഡ് രോഗ ബാധിതർക്ക് ആശ്വാസവുമായി ഇന്ത്യൻ പ്രവാസി കൂട്ടായ്മയായ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം. ദേശീയ തലത്തിൽ നടത്തുന്ന പ്ലാസ്മ, രക്തദാന കാംപയിനിൻ്റെ ഭാഗമായാണ് ഫ്രറ്റേണിറ്റി ഫോറം അൽ ജൗഫ് ഘടകം പ്ലാസ്മാ, രക്തദാന കാംപ് സംഘടിപ്പിച്ചത്.

അൽ ജൗഫിലെ പ്രമുഖ ഗവൺമെൻ്റ് ആശുപത്രിയായ പ്രിൻസ് മിത്ഹബ് ബിൻ അബ്ദുൽ അസീസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് കാംപയിൻ നടത്തിയത്. ചടങ്ങിൽ നിരവധി പേർ രക്തം ദാനം ചെയ്തു. ഹോസ്പിറ്റൽ ബ്ലഡ് ഡൊണേഷൻ വിഭാഗം മേധാവി ഫൈസി അൽ ജുനൈദി, ഫ്രറ്റേണിറ്റി ഫോറം അൽ ജൗഫ് പ്രസിഡൻറ് ബിജൂർ കണിയാപുരം, സെക്രട്ടറി ഹനീഫ് തൊഴുപ്പാടം, നജീബ് വള്ളക്കടവ്, ഷഫീഖ് മൗലവി പത്തനാപുരം എന്നിവർ ചടങ്ങിന് നേത്യത്വം നൽകി.

കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ രക്തദാതാക്കളുടെ ലഭ്യത കുറയുകയും രക്തശേഖരണം അനിവാര്യവുമായ സാഹചര്യത്തിലാണ് രോഗികൾക്കും ആരോഗ്യ വകുപ്പിനും ആശ്വാസമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാന ദേശീയ കാംപയിൻ സംഘടിപ്പിക്കുന്നത്. ജൂലൈ 25 ന് തുടങ്ങി ആഗസ്റ്റ് 25 വരെ നീണ്ടു നിൽക്കുന്ന ദേശീയ കാംപയിൻ സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും വിവിധ ഗവൺമെൻ്റ് ആശുപത്രികൾ കേന്ദ്രീകരിച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരെ അണിനിരത്തി പൊതുജന പിന്തുണയോടെയാണ് കാംപയിൻ സംഘടിപ്പിച്ചിരിക്കുന്നത്.

സൗദിയിൽ ബ്ലഡ് പ്ലാസ്മ ചികിൽസയിലൂടെ നൂറിലധികം കൊവിഡ്-19 രോഗികൾക്ക് പ്രയോജനം ലഭിച്ചുവെന്ന് മാസാരംഭത്തിൽ സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദി ഘടകം സാമൂഹിക പ്രതിബന്ധത മുൻനിർത്തി ആരോഗ്യ മന്ത്രാലയത്തിൻ്റെ പ്രത്യേക അനുമതിക്ക് വേണ്ടി ദേശീയ കാമ്പയിനുമായി ആശുപത്രി അധിക്യതരെ സമീപിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it