Pravasi

മീഡിയ വണ്ണിനെതിരായ നടപടി അപരിഷ്‌കൃതം: സോഷ്യൽ ഫോറം

സർക്കാരുകളുടെ താല്പര്യങ്ങൾക്കൊത്ത് നിൽക്കാൻ തയ്യാറല്ലാത്ത മാധ്യമങ്ങളെ കൂച്ചുവിലങ്ങിട്ട് സംപ്രേഷണവും പ്രസിദ്ധീകരണവും തടയുന്നത് ശുഭകരമല്ല.

മീഡിയ വണ്ണിനെതിരായ നടപടി അപരിഷ്‌കൃതം: സോഷ്യൽ ഫോറം
X

ദോഹ: രാജ്യത്തെ മാധ്യമങ്ങൾക്കെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം. മീഡിയാവണ്ണിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് സ്വതന്ത്ര മാധ്യമങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണ്. ഒരു ജനാധിപത്യ മതേതര രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തതാണ് ഇതെന്നും സോഷ്യൽ ഫോറം സെൻട്രൽ സെക്രട്ടേറിയറ്റ് പത്ര കുറിപ്പിൽ വ്യക്തമാക്കി.

സർക്കാരുകളുടെ താല്പര്യങ്ങൾക്കൊത്ത് നിൽക്കാൻ തയ്യാറല്ലാത്ത മാധ്യമങ്ങളെ കൂച്ചുവിലങ്ങിട്ട് സംപ്രേഷണവും പ്രസിദ്ധീകരണവും തടയുന്നത് ശുഭകരമല്ല. ഭരണകൂടത്തെ വിമർശിക്കുന്ന മാധ്യമങ്ങൾക്കെതിരെ ഇനിയും ഇത്തരം നടപടികൾ ഉണ്ടായേക്കാം. സ്വാഭാവികമായും ഭരണകൂടത്തെ പ്രീണിപ്പിക്കുന്ന മാധ്യമ നിരയെ വളർത്തിയെടുക്കുക എന്ന ഗൂഢ ലക്ഷ്യം ഇതിനു പിന്നിലുള്ളതായി സംശയിക്കുന്നു.

ഏകപക്ഷീയമായ ഇത്തരം നടപടികൾക്കെതിരെ ഒന്നിച്ചു നിന്ന് പ്രതിഷേധിച്ചില്ലെങ്കിൽ അത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും അതുകൊണ്ട് മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും സോഷ്യൽ ഫോറം ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it