Pravasi

സൗദിയില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു

സൗദി കിഴക്കന്‍ പ്രവിശ്യയിലെ അബ്‌ഖൈഖില്‍ വെള്ളിയാഴ്ച്ച വൈകുന്നേരം 6.30 ഓടെയാണ് അപകടം.

സൗദിയില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു
X

ദമ്മാം: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി ഫിറോസ് ഖാന്‍, മുവാറ്റുപുഴ സ്വദേശി അനില്‍ തങ്കപ്പന്‍, തിരുവനന്തപുരം സ്വദേശി സൈലേഷ് എന്നിവരാണ് മരിച്ചത്. സൗദി കിഴക്കന്‍ പ്രവിശ്യയിലെ അബ്‌ഖൈഖില്‍ വെള്ളിയാഴ്ച്ച വൈകുന്നേരം 6.30 ഓടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന നിസ്സാന്‍ അര്‍മദ കാറില്‍ എതിരേ വന്ന ട്രെയിലര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറ് പൂര്‍ണമായും തകര്‍ന്നു. മൂന്ന് പേരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരണപ്പെടുകയായിരുന്നു.

സൗദയില്‍ ബിസിനസ് നടത്തുന്ന മൂവരും ജോലിയാവശ്യാര്‍ത്ഥം ഹര്‍ദില്‍ പോയി പോയി മടങ്ങുന്നതിനിടേയാണ് അപകടം. ഇവരുടെ കാര്‍ കേടായതിനാല്‍ അബ്‌ഖൈഖില്‍ നിന്ന് സുഹൃത്ത് മുഹമ്മദ് നാസറിന്റെ വാഹനവുമായാണ് യാത്ര തുടര്‍ന്നത്. അബ്‌ഖൈഖില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ വച്ചായിരുന്നു അപകടം.

Next Story

RELATED STORIES

Share it