Pravasi

പ്രവാസികളെ മടക്കി കൊണ്ടുപോകുന്നതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

പ്രവാസികളെ മടക്കി കൊണ്ടുപോകുന്നതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

മനാമ: പ്രവാസികളെ നാട്ടിലേക്ക് മടക്കിക്കൊണ്ടു പോകുന്നതിനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു. മാസങ്ങളായി ഭക്ഷണത്തിനു പോലുമുള്ള വക കണ്ടത്താനാവാതെ സാമൂഹിക സംഘടനകള്‍ നല്‍കുന്ന ഭക്ഷണ കിറ്റുകളെ അശ്രയിച്ച് ജീവിതം മുന്നോട്ടു നീക്കിയ ആളുകള്‍ക്ക് വിമാന ടിക്കറ്റിന് വേണ്ട തുക കണ്ടെത്തുക പ്രയാസമാണ്. ഈ സാഹചര്യത്തില്‍ പ്രവാസികളെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാങ്ങള്‍ തയ്യാറാകണം.

വിമാന കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ട് പ്രയാസം അനുഭവിക്കുന്ന പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ബഹ്‌റയ്ന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് അലിഅക്ബറും ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it