'ഓപ്പറേഷന്‍ റോമിയോ' 89 പൂവാലന്മാര്‍ അറസ്റ്റില്‍
BY afsal ph aph30 Sep 2018 11:09 AM GMT
X
afsal ph aph30 Sep 2018 11:09 AM GMT
തിരുവനന്തപുരം: സിറ്റി പൊലീസ് നടത്തിയ 'ഓപ്പറേഷന്‍ റോമിയോയില്‍' 89 പൂവാലന്മാരെ അറസ്റ്റ് ചെയ്തു. നഗരത്തിലെ സ്‌കൂള്‍, കോളജ്, പരിസരങ്ങളില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തവരാണു പിടിയിലായത്. തിരക്കുള്ള സമയങ്ങളില്‍ വിദ്യാലയങ്ങളുടെ സമീപത്തും ബസ് സ്‌റ്റോപ്പുകളിലും പൂവാലശല്യം രൂക്ഷമാണെന്നുള്ള വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരമാണു നടപടി. ഇവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. ഇക്കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലായിരുന്നു പോലീസ് 'ഓപ്പറേഷന്‍ റോമിയോ' നടത്തിയത്.
പോലീസ് വേഷം മാറി നിന്ന് പെണ്‍കുട്ടികളെ ശല്യം ചെയ്തവരെ കയ്യോടെ പിടികൂടുകയായിരുന്നു. വിമന്‍സ് കോളേജും, കോട്ടണ്‍ഹില്‍, ഹോളിഏഞ്ചല്‍സ് ഉള്‍പ്പെടുന്ന മ്യൂസിയം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ കുടുങ്ങിയത്. ഇവിടെ നിന്ന് രണ്ടു ദിവസങ്ങളിലായി 10 പേര്‍ അറസ്റ്റിലായി.
മെഡിക്കല്‍ കോളേജ്, നേമം സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും 8 പേര്‍ വീതം പിടിയിലായി. വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും 7 പൂവാലന്മാരെ അറസ്റ്റു ചെയ്തു. ശ്രീകാര്യം പോലീസ് 6 പേരെ പിടികൂടിയതായും സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശ് അറിയിച്ചു.
വനിത പോലീസ് സ്‌റ്റേഷനിലെ വനിതാ പോലീസുകാര്‍ ഉള്‍പ്പടെയുള്ളവര്‍ വേഷം മാറിയാണ് ഓപ്പറേഷന്‍ റോമിയോയില്‍ പങ്കെടുത്തത്. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള ഓപ്പറേഷന്‍ നടത്തുമെന്ന് കമ്മീഷണര്‍ അറിയിച്ചു. ഡെപ്പ്യൂട്ടി കമ്മീഷണര്‍ ആര്‍ ആദിത്യ, സബ് ഡിവിഷന്‍ എ.സി മാര്‍, സി.ഐ മാര്‍, എസ്.ഐ മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTതലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMT