യുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
![യുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത യുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത](https://www.thejasnews.com/h-upload/2024/04/15/219077-rain.webp)
ദുബയ്: യുഎഇയില്‍ ഇന്ന് രാത്രി മുതല്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് ദേശീയ, അന്തര്‍ദേശീയ കാലാവസ്ഥ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് റാസല്‍ ഖൈമയിലെ വിദ്യാലയങ്ങള്‍ക്ക് പഠനം ഓണ്‍ലൈന്‍ വഴിയാക്കാന്‍ വിദ്യാഭ്യാസ അധികൃതര്‍ നിര്‍ദേശം നല്‍കി. ഇന്നലെ ഒമാനിലുണ്ടായ ശക്തമായ മഴയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിനെ തുടര്‍ന്നും മലയാളി അടക്കം 17 പേര്‍ മരണപ്പെട്ടിരുന്നു. മരിച്ചവരില്‍ 10 പേരും വിദ്യാര്‍ഥികളാണ്. മഴയെ തുടര്‍ന്ന് മതില്‍ തകര്‍ന്നാണ് കൊല്ലം സ്വദേശിയായ സദാനന്ദന്‍ മരണപ്പെട്ടത്.
ദുബയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും നാളെ ഓണ്‍ലൈന്‍ ക്ലാസുകളാക്കി മാറ്റാന്‍ ദുബയ് കിരീടവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് നിര്‍ദേശം നല്‍കി. ദുബയ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണ്‍ലൈന്‍ ജോലി ചെയ്താല്‍ മതിയെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റോടും പെയ്യുന്ന മഴ കാരണം വിമാന സര്‍വീസ് താളം തെറ്റാന്‍ സാധ്യതയുള്ളത് കൊണ്ട് യാത്രക്കാര്‍ യാത്ര ചെയ്യുന്ന വിമാന സര്‍വീസ് ആവര്‍ത്തിച്ച് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ദുബയ് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
RELATED STORIES
മെംബര്‍ഷിപ്പ് എടുക്കാത്തതിന് സ്കൂള്‍ അടിച്ചുതകര്‍ത്ത്...
26 July 2024 5:19 PM GMTആര്‍എസ്എസിനെ വെള്ളപൂശി മധ്യപ്രദേശ് ഹൈക്കോടതി
26 July 2024 5:17 PM GMTയുഎഇയുടെ ഇസ്രായേല്‍ ചങ്ങാത്തവും യുഎസിലെത്തുന്ന നെതന്യാഹുവും
25 July 2024 3:44 PM GMTമുഹര്‍റം ഘോഷയാത്രയിലെ സംഘര്‍ഷം; യുപിയില്‍ 11 മുസ്ലിം വീടുകള്‍...
25 July 2024 3:27 PM GMTകലാപം വിതയ്ക്കുന്ന കാവഡ് യാത്ര
25 July 2024 12:33 PM GMTതുണയ്ക്ക് താങ്ങ് ബജറ്റോ...?
24 July 2024 3:41 PM GMT