പി കെ ശശിക്കെതിരേ കേസെടുക്കാനാവില്ലെന്ന് പോലിസ് -യുവതിയോ ബന്ധുക്കളോ പരാതി നല്‍കിയില്ലപാലക്കാട്: ഇരയായ യുവതിയോ ബന്ധുക്കളോ പരാതി നല്‍കാത്തതിനാല്‍ ഷൊര്‍ണൂര്‍ എംഎല്‍എയും സിപിഎം പാലക്കാട് ജില്ലാ നേതാവുമായ പി. കെ. ശശിക്കെതിരായ പീഡന പരാതിയില്‍ കേസെടുക്കനാകില്ലെന്ന് പൊലിസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് തൃശൂര്‍ റേഞ്ച് ഐ ജി എം ആര്‍ അജിത് കുമാറാണ് ഡിജിപിക്ക് നല്‍കിയത്.
പീഡന ആരോപണത്തില്‍ പൊതുപ്രവര്‍ത്തകരും സംഘടനകളും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ചയുടനെ തന്നെ അദ്ദേഹം അത് തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത് കുമാറിന് കൈമാറുകയും, ഷൊര്‍ണൂര്‍ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ഷൊര്‍ണൂര്‍ ഡിവൈഎസ്പിയോട് യുവതി പരാതി പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് നിലപാടെന്നാണ് റിപ്പോര്‍ട്ട്. ഷൊര്‍ണൂര്‍ ഡിവൈഎസ്പി ഇക്കാര്യം ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കി തൃശൂര്‍ റേഞ്ച് ഐ ജിക്ക് കൈമാറി. ഈ റിപ്പോര്‍ട്ടാണിപ്പോള്‍ ഡിജിപിക്ക് മുന്നിലെത്തിയിരിക്കുന്നത്.

RELATED STORIES

Share it
Top