World

ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ് മാറ്റി

കൊറോണാ വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഒളിംപിക്‌സ് 2021 ജൂണിലേക്ക് മാറ്റിയിരുന്നു.

ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ് മാറ്റി
X

ഒറിഗോണ്‍: 2021ല്‍ നടക്കേണ്ട ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് മാറ്റിവച്ചു.ഒറിഗോണില്‍ ഓഗസ്റ്റ് ആറ് മുതല്‍ 15 വരെ നടക്കേണ്ട ചാംപ്യന്‍ഷിപ്പാണ് മാറ്റിവച്ചത്. കൊറോണാ വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഒളിംപിക്‌സ് 2021 ജൂണിലേക്ക് മാറ്റിയിരുന്നു. 2021ല്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ് നടക്കുമ്പോള്‍ രണ്ടും കൂടിയുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് 2022ലേക്ക് മാറ്റിയത്. 2022ല്‍ ജൂലായ് 15 മുതല്‍ 24 വരെയാണ് ചാംപ്യന്‍ഷിപ്പ് നടക്കുക. 2022ല്‍ വരുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്, യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് എന്നിവയെ ഒരു തരത്തിലും ബാധിക്കാത്ത വിധത്തിലാണ് പുതിയ തിയ്യതി ഷെഡ്യുള്‍ ചെയ്തതെന്ന് ലോക അത്‌ലറ്റിക്‌സ് കൗണ്‍സില്‍ അറിയിച്ചു.


Next Story

RELATED STORIES

Share it