ചര്‍ച്ചകള്‍ക്കായി യുക്രെയ്‌നിലെ സൈനികനീക്കം നിര്‍ത്തില്ല; യുദ്ധം തുടരുമെന്ന് വ്യക്തമാക്കി റഷ്യന്‍ വിദേശകാര്യമന്ത്രി
സമാധാന ചര്‍ച്ചകള്‍ക്ക് ഫലപ്രാപ്തിയുണ്ടാകാത്തതിന് പാശ്ചാത്യ രാജ്യങ്ങളെ ലവ്‌റോവ് കുറ്റപ്പെടുത്തി. യുക്രെയ്ന്‍ നഗരമായ ബുച്ചയിലടക്കം റഷ്യന്‍ സൈനികര്‍ യുദ്ധകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് സമാധാന ചര്‍ച്ചകളെ അട്ടിമറിക്കാനാണ് പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

മോസ്‌കോ: യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന സൈനിക നീക്കം, സമാധാന ചര്‍ച്ചകള്‍ക്കുവേണ്ടി നിര്‍ത്തിവെക്കില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ്. യുക്രെയ്‌നുമായി ചര്‍ച്ചകള്‍ തുടരുമെന്നും റഷ്യയുടെ ഔദ്യോഗിക ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സമാധാന ചര്‍ച്ചകള്‍ക്ക് ഫലപ്രാപ്തിയുണ്ടാകാത്തതിന് പാശ്ചാത്യ രാജ്യങ്ങളെ ലവ്‌റോവ് കുറ്റപ്പെടുത്തി. യുക്രെയ്ന്‍ നഗരമായ ബുച്ചയിലടക്കം റഷ്യന്‍ സൈനികര്‍ യുദ്ധകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് സമാധാന ചര്‍ച്ചകളെ അട്ടിമറിക്കാനാണ് പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
നേരത്തെ ബലാറൂസില്‍ വെച്ച് സമാധാന ചര്‍ച്ചകള്‍ നടന്ന ഘട്ടത്തില്‍ യുക്രെയ്‌നിലെ സൈനിക നീക്കം നിര്‍ത്തിവെക്കാന്‍ പ്രസിഡന്റ് പുടിന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ ആ നിലപാടില്‍ മാറ്റംവന്നിട്ടുണ്ടെന്നും ലവ്‌റോവ് പറഞ്ഞു. ചര്‍ച്ചകളില്‍ തീരുമാനം ഉണ്ടാകുന്നതുവരെ ഇനി സൈനികനടപടികള്‍ നിര്‍ത്തിവെക്കില്ലെന്നും ലവ്‌റോവ് വ്യക്തമാക്കി.
മാര്‍ച്ച് 29ന് തുര്‍ക്കിയില്‍ നടന്ന ചര്‍ച്ചയില്‍ യുക്രെയ്ന്‍ പ്രതിനിധികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍നിന്ന് പിന്നീട് പിന്‍മാറിയതായി ലവ്‌റോവ് നേരത്തെ ആരോപിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയ്‌ന്് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
RELATED STORIES
സുള്ളി ഡീല്സ് ആപ്പ് സൃഷ്ടാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്യാന്...
13 Aug 2022 9:34 AM GMTന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കും, തലസ്ഥാനം വാരാണസി; 'ഹിന്ദു...
13 Aug 2022 8:28 AM GMTഇന്ന് ലോക അവയവദാന ദിനം; അറിയണം ഇക്കാര്യങ്ങള്...
13 Aug 2022 7:50 AM GMTഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTഅന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്ക്ക് കേന്ദ്രത്തിന്റെ...
12 Aug 2022 7:18 AM GMTഅനധികൃത നിര്മാണം: യുപിയില് ബിജെപി നേതാവിന്റെ ഓഫിസ് കെട്ടിടം...
12 Aug 2022 2:34 AM GMT