World

ഇസ്രായേലില്‍ കാട്ടുതീ; ആയിരകണക്കിന് ഏക്കറുകള്‍ അഗ്നിക്കിരയായി; അടിയന്തരാവസ്ഥ തുടരുന്നു

ഇസ്രായേലില്‍ കാട്ടുതീ; ആയിരകണക്കിന് ഏക്കറുകള്‍ അഗ്നിക്കിരയായി; അടിയന്തരാവസ്ഥ തുടരുന്നു
X

ജറുസലേം: ഇസ്രയേലില്‍ കാട്ടുതീ പടരുന്നു. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ജറുസലേമിന്റെ പ്രാന്തപ്രദേശങ്ങളിലാണ് കാട്ടുതീ പടരുന്നത്. ഒരു ദശാബ്ദത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തീപ്പിടിത്തമാണ് ഇപ്പോള്‍ നടക്കുന്നത്. ആയിരകണക്കിന് ഏക്കറുകള്‍ അഗ്നിക്കിരയായി ഈ പശ്ചാത്തലത്തില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇത് വരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരെ അനുസ്മരിക്കുന്ന ദിവസമാണ് അഗ്‌നിബാധ. കാട്ടുതീ അണയ്ക്കാന്‍ ഇസ്രായേല്‍ അന്താരാഷ്ട്ര സഹായം തേടി.

നഗരത്തിലേക്കും കാട്ടുതീ പടര്‍ന്നുപിടിക്കാമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. 23 പേര്‍ക്ക് ചികിത്സ നല്‍കിയതായും 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.




Next Story

RELATED STORIES

Share it