Sub Lead

രാജ്യം വിട്ടുപോയിട്ടില്ല; ഞങ്ങള്‍ ഒറ്റയ്ക്ക് റഷ്യയെ പ്രതിരോധിക്കുന്നു: യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി

രാജ്യം വിട്ടുപോയിട്ടില്ല; ഞങ്ങള്‍ ഒറ്റയ്ക്ക് റഷ്യയെ പ്രതിരോധിക്കുന്നു: യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി
X

കീവ്: റഷ്യ ആക്രമണം ശക്തമാക്കിയിരിക്കെ താന്‍ രാജ്യം വിട്ടുപോയെന്ന വാര്‍ത്തകള്‍ യുക്രെയ്ന്‍ പ്രസിഡന്റ് വഌദിമര്‍ സെലന്‍സ്‌കി തള്ളി. താനടക്കം ഭരണത്തലവന്‍മാര്‍ ആരും കീവ് വിട്ടുപോയിട്ടില്ലെന്നും നഗരം ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി. അദ്ദേഹം പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ മന്ത്രിസഭയിലെ ഉന്നതരും ഒപ്പമുണ്ടായിരുന്നു. യുക്രേനിയന്‍ പ്രസിഡന്റ് കീവിലെ തന്റെ ഓഫിസിന് പുറത്തുനിന്നാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

റഷ്യയെ ശക്തമായി പ്രതിരോധിക്കും. താന്‍ ബങ്കറിലേക്ക് ഒളിച്ചോടിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണ്. ഞങ്ങള്‍ ഒറ്റയ്ക്ക് റഷ്യയെ പ്രതിരോധിക്കുകയാണ്. ഞങ്ങള്‍ക്കൊപ്പം പോരാടാന്‍ തയ്യാറുള്ള ആരെയും താന്‍ കാണുന്നില്ല. പാശ്ചാത്യ രാജ്യങ്ങള്‍ യുക്രെയ്‌നിന്റെ സഹായത്തിന് വരാത്തതിനെ പ്രസിഡന്റ് വിമര്‍ശിച്ചു, അധിനിവേശ റഷ്യന്‍ സേനയ്‌ക്കെതിരേ പോരാടാന്‍ തന്റെ രാജ്യം തനിച്ചാണ്. നമുക്കൊപ്പം പോരാടാന്‍ ആരാണ് തയ്യാറുള്ളത്? ഞാന്‍ ആരെയും കാണുന്നില്ല. 'നാറ്റോ അംഗത്വത്തിന് യുക്രെയ്‌നിന് ഒരു ഗ്യാരന്റി നല്‍കാന്‍ ആരാണ് തയ്യാറുള്ളത് ? എല്ലാവര്‍ക്കും പേടിയാണ്. ഞങ്ങള്‍ ഒറ്റയ്ക്കാണ് നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നത്.

ലോകത്തിലെ ഏറ്റവും ശക്തരായ ശക്തികള്‍ ഇത് ദൂരെനിന്ന് വീക്ഷിക്കുന്നു. ഉപരോധത്തിന്റെ പുതിയ പാക്കേജുകള്‍ വേണ്ടത്ര മുന്നോട്ടുപോയിട്ടില്ലെന്ന് സെലെന്‍സ്‌കി പറഞ്ഞു. ഇന്നലത്തെ ഉപരോധം റഷ്യയെ ആകര്‍ഷിച്ചോ ? റഷ്യന്‍ അധിനിവേശത്തിന്റെ ആദ്യദിവസം രാജ്യത്ത് 137 സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടതായി സെലെന്‍സ്‌കി പറഞ്ഞു. 316 പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. സിനിയി ദ്വീപിനെ സംരക്ഷിച്ചുകൊണ്ട്, ഞങ്ങളുടെ എല്ലാ അതിര്‍ത്തി കാവല്‍ക്കാര്‍ക്കും ജീവന്‍ നഷ്ടമായി. എന്നാല്‍ അവര്‍ കീഴടങ്ങിയിട്ടില്ല.

അവര്‍ക്കെല്ലാം മരണാനന്തരം ഉക്രെയ്‌നിലെ ഹീറോ എന്ന പദവി നല്‍കും. യുക്രെയ്‌നിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവര്‍ എന്നെന്നും സ്മരിക്കപ്പെടട്ടെ- സെലന്‍സ്‌കി പറഞ്ഞു. അവര്‍ ആളുകളെ കൊല്ലുകയും സമാധാനപരമായ നഗരങ്ങളെ സൈനിക ലക്ഷ്യങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. ഇത് മോശമാണ്, ഒരിക്കലും ക്ഷമിക്കില്ല- റഷ്യന്‍ സേനയെ പരാമര്‍ശിച്ച് സെലെന്‍സ്‌കി പറഞ്ഞു.

റഷ്യ യൂറോപ്പിന്റെ സമാധാനം കെടുത്തിയെന്നും ഇതിന് ഭാവിയില്‍ റഷ്യ കനത്തവില കൊടുക്കേണ്ടിവരുമെന്നും നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് വ്യക്തമാക്കി. നേരത്തെ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് റഷ്യയോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നാറ്റോ സഖ്യരാജ്യങ്ങളെ സംരക്ഷിക്കുമെന്നും അനിവാര്യമായി വന്നാല്‍ യുദ്ധത്തില്‍ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it