World

സൗദിയിലെ അമേരിക്കന്‍ സൈനിക താവളം റിയാദിനടുത്ത അല്‍ ഖര്‍ജിലെന്നു സൂചന

സൗദിയിലെ അമേരിക്കന്‍ സൈനിക താവളം റിയാദിനടുത്ത അല്‍ ഖര്‍ജിലെന്നു സൂചന
X

റിയാദ്: ഇറാനുമായുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം ഉരുണ്ടുകൂടവെ സൗദിയിലെ റിയാദിനടുത്ത അല്‍ ഖര്‍ജില്‍ അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാനുള്ള ശ്രമം തുടങ്ങി. അല്‍ ഖര്‍ജിലെ സൗദിയുടെ സൈനിക താവളത്തിനടുത്ത് തന്നെയാണ് അമേരിക്കന്‍ സൈന്യത്തിനും താവളമൊരുക്കുന്നത്. അന്താരാഷ്ട്ര നാവിക സഖ്യം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് അമേരിക്ക.

ഇറാഖ് യുദ്ധ കാലത്ത് സൗദിയിലെത്തിയ അമേരിക്കന്‍ സൈന്യം 2003ലാണ് രാജ്യത്തു നിന്നും മടങ്ങിപ്പോയത്. 15 വര്‍ഷത്തിനു ശേഷമാണ് സൗദിയിലേക്ക് വീണ്ടും യുഎസ് സൈന്യമെത്തുന്നത്. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ചീഫായ കെന്നത്ത് മെക്കന്‍സി അല്‍ ഖര്‍ജിലെത്തി മേഖല പരിശോധിച്ചു. ഇനിമുതല്‍ ചെങ്കടലില്‍ ഹോര്‍മൂസ് മേഖലയിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്ക് അകമ്പടി പോകുന്ന സഖ്യത്തില്‍ സൗദിയും ഉണ്ടാവുമെന്നു സൗദി സഖ്യസേനാ കമാണ്ടര്‍ ജനറല്‍ ഫഹദ് ബിന്‍ തുര്‍ക്കി അറിയിച്ചു.

മേഖലയില്‍ നിന്ന് നേരിടുന്ന അടിയന്തര ഭീഷണിയെ തുരത്തുന്നതിന്റെ ഭാഗമായാണ് യുഎസ് സൈനിക വിന്യാസമെന്ന് കഴിഞ്ഞ ദിവസം പെന്റഗണ്‍ അറിയിച്ചിരുന്നു.

മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കുമെന്ന് സൗദി അറേബ്യന്‍ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it