Sub Lead

ഇറ്റലിയില്‍ കുടിയേറ്റക്കാരുമായി പോയ രണ്ട് ബോട്ട് അപകടത്തില്‍പ്പെട്ടു; 64 പേരെ കാണാതായി

ഇറ്റലിയില്‍ കുടിയേറ്റക്കാരുമായി പോയ  രണ്ട് ബോട്ട് അപകടത്തില്‍പ്പെട്ടു;  64 പേരെ കാണാതായി
X

റോം: ഇറ്റലി തീരത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളിലായി 11 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 64 പേരെ കടലില്‍ കാണാതായി. കുടിയേറ്റക്കാര്‍ യാത്ര ചെയ്തിരുന്ന ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്.ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആദ്യത്തെ അപകടം. ലിബിയയില്‍നിന്ന് കുടിയേറ്റക്കാരുമായി പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഈ ബോട്ടില്‍നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ജര്‍മന്‍ രക്ഷാപ്രവര്‍ത്തകസംഘമായ റെസ്‌ക്യൂഷിപ്പ് അറിയിച്ചു. 51 പേരെ ബോട്ടില്‍നിന്ന് രക്ഷപ്പെടുത്തിയതായും ഇവര്‍ എക്‌സില്‍ കുറിച്ചു.

സിറിയ, ഈജിപ്റ്റ്, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ബോട്ടിലുണ്ടായിരുന്നതെന്ന് യു.എന്‍.എച്ച്.സി.ആര്‍. അറിയിച്ചു. അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവരെ ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡിന് കൈമാറി.

അതേദിവസം, നടന്ന മറ്റൊരു അപകടത്തില്‍ 60-ലധികം പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. തെക്കന്‍ ഇറ്റലിയിലെ കാലാബ്രിയന്‍ തീരത്തുനിന്ന് 100 മൈല്‍ അകലെയായിരുന്നു ഈ അപകടം. കടലില്‍ കാണായവരില്‍ 24 പേര്‍ കുട്ടികളാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തുര്‍ക്കിയില്‍നിന്ന് പുറപ്പെട്ട കപ്പലാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2014 മുതല്‍ 23,500-ലധികം കുടിയേറ്റക്കാര്‍ കടലില്‍ വീണ് മരിക്കുകയോ കാണാതാകുകയോ ചെയ്തതായാണ് യു.എന്‍ പുറവിടുന്ന കണക്ക്.





Next Story

RELATED STORIES

Share it