അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ സേവനങ്ങളെ പരിഹസിച്ച് ട്രംപ്
X
RSN3 Jan 2019 12:32 PM GMT
വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ സ്ഥാപിച്ച ലൈബ്രറിയെ പരാമര്‍ശിച്ചാണ് ട്രംപ് പരിഹസിച്ചത്. ലൈബ്രറി കൊണ്ട് അഫ്ഗാന് യാതൊരു ഉപകാരവുമില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാനില്‍ സമാധാനവും വികസനവും ലക്ഷ്യമിട്ട് ഇന്ത്യ നല്‍കിയ സഹായങ്ങളില്‍ പലതും ഉപകാരമില്ലാത്തതാണന്നും ട്രംപ് കുറ്റപെടുത്തി. അമേരിക്ക മാത്രമാണ് അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ യുദ്ധം ചെയ്യുന്നുവന്നും ട്രംപ് പറഞ്ഞു.
Next Story