World

കാനഡയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി സര്‍ക്കാര്‍

പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തന്റെ തീരുമാനം ഇന്ന് രാവിലെ മന്ത്രിമാരെ അറിയിക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

കാനഡയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി സര്‍ക്കാര്‍
X

ഒട്ടാവ: രാജ്യത്തുടനീളമുള്ള പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്യാന്‍ കാനഡയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി സര്‍ക്കാര്‍. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തന്റെ തീരുമാനം ഇന്ന് രാവിലെ മന്ത്രിമാരെ അറിയിക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

1980കളില്‍ വാര്‍ മെഷേഴ്‌സ് ആക്ടിന് പകരമായി വന്ന എമര്‍ജന്‍സി ആക്റ്റ്, ദേശീയ അടിയന്തരാവസ്ഥയെ താല്‍ക്കാലിക 'അടിയന്തിരവും നിര്‍ണായകവുമായ സാഹചര്യം' എന്ന് നിര്‍വചിക്കുന്നു. പൗരന്‍മാരുടെ ജീവനും ആരോഗ്യവും സുരക്ഷിതത്വവും ഗുരുതരമായി അപകടപ്പെടുത്തുന്ന സാഹചര്യമാണ് ഇതെന്നും നിയമത്തില്‍ പറയുന്നു.

അടിയന്തരവും നിര്‍ണായകവുമായ സാഹചര്യത്തില്‍' ഒരു അടിയന്തരാവസ്ഥയും തത്ഫലമായുണ്ടാകുന്ന വീഴ്ചയും നേരിടാന്‍ 'സാധാരണ സമയങ്ങളില്‍ അനുയോജ്യമല്ലാത്ത പ്രത്യേക താല്‍ക്കാലിക നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം ഈ നിയമം കാബിനറ്റിന് നല്‍കുന്നു.

Next Story

RELATED STORIES

Share it