World

ലോകത്ത് ആകെ 2.10 കോടി കൊവിഡ് ബാധിതര്‍; മരണം 7.57 ലക്ഷം, പ്രതിദിന രോഗികളുടെ എണ്ണം കുതിക്കുന്നു

പുതിയ കണക്കുകള്‍ പ്രകാരം ഒരുദിവസത്തിനിടെ 2,84,019 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6,653 മരണങ്ങളുമുണ്ടായി. ആകെ 2,10,68,933 പേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 7,57,446 പേരുടെ ജീവനുകള്‍ പൊലിഞ്ഞു.

ലോകത്ത് ആകെ 2.10 കോടി കൊവിഡ് ബാധിതര്‍; മരണം 7.57 ലക്ഷം, പ്രതിദിന രോഗികളുടെ എണ്ണം കുതിക്കുന്നു
X

വാഷിങ്ടണ്‍: ലോകത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം കുതിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ രോഗബാധിതരാവുന്നവരുടെ എണ്ണം മൂന്നുലക്ഷത്തിലേക്ക് കടക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും മരണനിരക്കിലും ഇത്തരത്തില്‍ വര്‍ധനവുണ്ടാവുന്നു. പുതിയ കണക്കുകള്‍ പ്രകാരം ഒരുദിവസത്തിനിടെ 2,84,019 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6,653 മരണങ്ങളുമുണ്ടായി. ആകെ 2,10,68,933 പേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 7,57,446 പേരുടെ ജീവനുകള്‍ പൊലിഞ്ഞു. 1,39,20,144 പേര്‍ സുഖംപ്രാപിച്ച് ആശുപത്രിയില്‍നിന്ന് മടങ്ങി. 63,91,343 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 64,499 പേരുടെ നില ഗുരുതരവുമാണ്.

അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, പെറു, മെക്‌സിക്കോ എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുതലായുള്ളത്. ഇതില്‍ അമേരിക്കയിലും ബ്രസീലിലും റഷ്യയിലും രോഗികളുടെ എണ്ണം 25 ലക്ഷത്തിന് മുകളിലുമാണ്. ഇന്ത്യയില്‍ 24.60 ലക്ഷത്തിനടുത്താണ് വൈറസ് ബാധിതര്‍. ദക്ഷിണാഫ്രിക്ക, പെറു, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ അഞ്ചുലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, ചില രാജ്യങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും പ്രതിദിന രോഗികളുടെ എണ്ണം 50 ലക്ഷത്തിന് മുകളിലായി.

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 55,364 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ ബ്രസീലിലും ഇന്ത്യയിലും ഇത് യഥാക്രമം 55,147, 64,142 എന്നിങ്ങനെയാണ്. ആകെ രോഗികളുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് പട്ടികയില്‍ മുന്നില്‍. രാജ്യത്ത് ആകെ 54,15,666 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 1,70,415 പേര്‍ മരണപ്പെട്ടു. 28,43,204 പേര്‍ക്ക് രോഗം സുഖപ്പെട്ടപ്പോള്‍ 24,02,047 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 17,239 പേരുടെ നില ഗുരുതരവുമാണ്. ബ്രസീലില്‍ 32,29,621 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. 1,05,564 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 23,56,640 പേര്‍ രോഗമുക്തരായി.

7,67,417 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. ഇന്ത്യയില്‍ 24,59,613 പേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചതെന്നാണ് കണക്കുകള്‍. 48,144 മരണമുണ്ടായി. 17,50,636 പേരാണ് രോഗമുക്തരായത്. വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികളുടെ എണ്ണം, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: റഷ്യ- 9,07,758 (15,384), ദക്ഷിണാഫ്രിക്ക- 5,72,865 (11,270), പെറു- 5,07,996 (25,648), മെക്‌സിക്കോ- 5,05,751 (55,293), കൊളമ്പിയ- 4,33,805 (14,145), ചിലി- 3,80,034 (10,299), സ്‌പെയിന്‍- 3,55,856 (28,605), ഇറാന്‍- 3,36,324 (19,162), യുകെ- 3,13,798 (41,347), സൗദി അറേബ്യ- 2,94,519 (3,303), പാകിസ്താന്‍- 2,86,674 (6,139).

Next Story

RELATED STORIES

Share it