തായ് വാനിൽ സ്വവർ​ഗ വിവാഹം നിയമവിധേയം

തായ് വാനിൽ സ്വവർ​ഗ വിവാഹം നിയമവിധേയം

തായ്‌പേയ്: സ്വവർ​ഗ വിവാഹത്തിന് നിയമാനുമതി നൽകുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി തായ് വാൻ. വെള്ളിയാഴ്ചയാണ് പാര്‍ലമെന്റില്‍ വോട്ടെടുപ്പില്‍ ബില്‍ പാസാക്കിയത്. 2017ല്‍ കോടതി സ്വവര്‍ഗാനുരാഗികള്‍ക്ക് നിയമപരമായി വിവാഹിതരാകാനുള്ള സാഹചര്യമൊരുക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് നിയമം നിര്‍മിക്കാന്‍ പാര്‍ലമെന്റ് രണ്ട് വര്‍ഷം സമയം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, തായ്‌വാനിലെ യാഥാസ്ഥിതികര്‍ നിയമനിര്‍മാണത്തെ എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പുകളായിരുന്നു നിയമനിര്‍മാണം നടത്തുന്നത് വൈകിച്ചതും. തുടര്‍ന്ന് സര്‍ക്കാര്‍ വിഷയം ഹിതപരിശോധനക്കു വിധേയമാക്കുകയായിരുന്നു. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഇത് സംബന്ധിച്ച്‌ മൂന്ന് ബില്ലുകളാണ് അവതരിപ്പിച്ചത്. അതില്‍ ഏറ്റവും പുരോഗമനപരമായ ബില്ലാണ് പാസാക്കിയത്. തള്ളിയ രണ്ട് ബില്ലുകളും വിവാഹം എന്നതിന് പകരം സ്വവര്‍ഗ കുടുംബ ബന്ധം, സ്വവര്‍ഗാനുരാഗ യൂണിയന്‍സ് എന്നാണ് വിശേഷിപ്പിച്ചത്. നിയമനിര്‍മാണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് സ്വവരാഗാനുരാഗികള്‍ പരസ്യമായ ആഹ്ലാദ പ്രകടനം നടത്തി.

RELATED STORIES

Share it
Top